ETV Bharat / sitara

നെഞ്ചിടിപ്പേറ്റി അജയും 'റണ്‍വേ 34' ടീമും ; ട്രെയ്‌ലര്‍ പുറത്ത്

author img

By

Published : Mar 21, 2022, 5:07 PM IST

Runway 34 trailer: പ്രേക്ഷകരുടെ നെഞ്ചിടിപ്പേറ്റുന്നതാണ് 3.17 മിനിറ്റ്‌ ദൈര്‍ഘ്യമുള്ള ട്രെയ്‌ലര്‍

Runway 34 trailer  Ajay Devgn Runway 34  ഹൃദയമിടിപ്പ്‌ കൂട്ടി അജയും റണ്‍വേ ടീമും  Runway 34 based on real incidents  Ajay Devgn as pilot in Runway 34  Runway 34 cast and crew  Runway 34 release
ഹൃദയമിടിപ്പ്‌ കൂട്ടി അജയും റണ്‍വേ ടീമും..

Runway 34 trailer : അജയ്‌ ദേവ്‌ഗണിന്‍റെ പുതിയ സംവിധാന സംരംഭം 'റണ്‍വേ 34'ന്‍റെ ട്രെയ്‌ലര്‍ പുറത്ത്. പ്രേക്ഷകരുടെ നെഞ്ചിടിപ്പേറ്റുന്ന 3.17 മിനിറ്റ്‌ ദൈര്‍ഘ്യമുള്ള ട്രെയ്‌ലറാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്‌. അജയ്‌ ദേവ്‌ഗണ്‍ തന്‍റെ ട്വിറ്റര്‍ അക്കൗണ്ടില്‍ ട്രെയ്‌ലര്‍ പങ്കുവച്ചിട്ടുണ്ട്‌.

Runway 34 based on real incidents: യഥാര്‍ഥ സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് 'റണ്‍വേ 34' ഒരുങ്ങുന്നത്‌. 2015ല്‍ ദോഹ-കൊച്ചി ജെറ്റ്‌ എയര്‍വേയ്‌സ്‌ അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടിരുന്നു. പറക്കുന്നതിനിടെ മുന്നോട്ടുള്ള കാഴ്‌ചയില്‍ വ്യക്തതക്കുറവ് അനുഭവപ്പെട്ടതാണ് പ്രശ്‌നമായത്. ഈ സംഭവത്തെ ആസ്‌പദമാക്കിയാണ് സിനിമ. അമിതാഭ്‌ ബച്ചന്‍, അജയ്‌ ദേവ്‌ഗണ്‍, രാകുല്‍ പ്രീത്‌ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്‌. ക്യാരി മിനാറ്റിയും സിനിമയില്‍ സുപ്രധാന വേഷത്തിലെത്തും.

  • " class="align-text-top noRightClick twitterSection" data="">

Also Read: 'തൂഫാന്‍' ; കെജിഎഫ് രണ്ടാം ഭാഗത്തിലെ ആദ്യഗാനം പുറത്ത്

Ajay Devgn as pilot in Runway 34: പൈലറ്റുമാരുടെ വേഷമാണ് 'റണ്‍വേ 34'ല്‍ അജയ്‌ ദേവ്‌ഗണിനും രാകുല്‍ പ്രീതിനും. ട്രെയ്‌ലറില്‍ അപ്രതീക്ഷിത സാഹചര്യം കൈകാര്യം ചെയ്യുകയാണ് അജയുടെയും രാകുല്‍ പ്രീതിന്‍റെയും കഥാപാത്രങ്ങള്‍. അതിതാഭ്‌ ബച്ചനും ട്രെയ്‌ലറില്‍ മിന്നിമറയുന്നുണ്ട്‌.

Runway 34 cast and crew: അജയ്‌ ദേവ്‌ഗണ്‍ ഫിലിംസാണ് നിര്‍മാണം. കുമാര്‍ മങ്കത്ത്‌ പതക്‌, വിക്രാന്ത്‌ ശര്‍മ, സന്ദീപ്‌ ഹരീഷ്‌ കെവ്ലാനി, തര്‍ലോക്‌ ജേതി, ഹസ്‌നൈന്‍ ഹൂസൈനി, ജയ്‌ കനുജിയ എന്നിവര്‍ ചേര്‍ന്നാണ് സഹനിര്‍മാണം. 2020 ഡിസംബറിലാണ് ചിത്രീകരണം ആരംഭിച്ചത്‌. 'ഷിവായ്‌', 'യു ആന്‍ഡ്‌ മീ ഔര്‍ ഹം' എന്നീ ചിത്രങ്ങള്‍ക്ക്‌ ശേഷമുള്ള അജയ്‌ ദേവ്‌ഗണിന്‍റെ സംവിധാന സംരംഭമാണ് 'റണ്‍വേ 34'.

Runway 34 release: ഈദ്‌ റിലീസായി ഏപ്രില്‍ 29നാണ് 'റണ്‍വേ 34' ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തുക.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.