Actors congratulated Aishwaryaa on her directorial comeback: ഐശ്വര്യ രജനീകാന്ത് സംവിധാനം ചെയ്‌ത പുതിയ മ്യൂസിക് വീഡിയോ 'പയനി'യുടെ തമിഴ് പതിപ്പ് പുറത്തിറങ്ങി. തെന്നിന്ത്യയില്‍ നിന്നും മികച്ച പിന്തുണയും പ്രശംസയുമാണ് ഗാനത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. മോഹന്‍ലാല്‍, രാഘവ ലോറന്‍സ്, അല്ലു അര്‍ജുന്‍, മഹേഷ് ബാബു, അര്‍ജുന്‍ രവിചന്ദര്‍ തുടങ്ങീ നിരവധി താരങ്ങളാണ് ഐശ്വര്യയുടെ സംവിധാന തിരിച്ചുവരവില്‍ അഭിനന്ദനം അറിയിച്ചിരിക്കുന്നത്.
-
Congrats my friend @ash_r_dhanush on your music video #payani https://t.co/G8HHRKPzfr God bless
— Dhanush (@dhanushkraja) March 17, 2022 " class="align-text-top noRightClick twitterSection" data="
">Congrats my friend @ash_r_dhanush on your music video #payani https://t.co/G8HHRKPzfr God bless
— Dhanush (@dhanushkraja) March 17, 2022Congrats my friend @ash_r_dhanush on your music video #payani https://t.co/G8HHRKPzfr God bless
— Dhanush (@dhanushkraja) March 17, 2022
Dhanush congratulated to Aishwaryaa: ഐശ്വര്യക്ക് അഭിനന്ദനങ്ങളുമായി ധനുഷും രംഗത്തെത്തി. ഐശ്വര്യയെ 'സുഹൃത്ത്' എന്നാണ് ധനുഷ് അഭിസംബോധന ചെയ്‌തിരിക്കുന്നത്. 'പുതിയ വീഡിയോക്ക് അഭിനന്ദനങ്ങള്‍ പ്രിയ സുഹൃത്തേ. ദൈവം അനുഗ്രഹിക്കും.'- ഐശ്വര്യയുടെ മ്യൂസിക് വീഡിയോ ട്വിറ്ററില്‍ പങ്കുവച്ച് കൊണ്ട് ഇപ്രകാരമാണ് ധനുഷ് കുറിച്ചത്.
-
Thank you Dhanush….Godspeed https://t.co/XyP9lmnX3P
— Aishwaryaa.R.Dhanush (@ash_r_dhanush) March 17, 2022 " class="align-text-top noRightClick twitterSection" data="
">Thank you Dhanush….Godspeed https://t.co/XyP9lmnX3P
— Aishwaryaa.R.Dhanush (@ash_r_dhanush) March 17, 2022Thank you Dhanush….Godspeed https://t.co/XyP9lmnX3P
— Aishwaryaa.R.Dhanush (@ash_r_dhanush) March 17, 2022
Aishwaryaa Rajanikanth thanks to Dhanush: ഇതിന് മറുപടി നല്‍കാന്‍ ഐശ്വര്യയും മറന്നില്ല. 'നന്ദി ധനുഷ്' എന്നാണ് ഐശ്വര്യ റീട്വീറ്റ് ചെയ്‌തത്. ഇതിന് പിന്നാലെ കമന്‍റുകളുമായി ആരാധകരും രംഗത്തെത്തി. പിണക്കം മറന്ന് ഇരുവരും പരസ്‌പരം ഒന്നിക്കണമെന്നാണ് പലരും കമന്‍റ് ചെയ്‌തിരിക്കുന്നത്. ഇരുവരും സുഹൃത്തുക്കളായി തുടരുന്നത് സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ലെന്നായിരുന്നു ആരാധകരുടെ കമന്‍റുകള്‍. അതേസമയം സോഷ്യല്‍ മീഡിയകളില്‍ ഇപ്പോഴും ഐശ്വര്യ ഉപയോഗിക്കുന്ന ഐഡിയുടെ പേര് ഐശ്വര്യ ആര്‍.ധനുഷ് എന്നു തന്നെയാണ്.
Rajanikanth congratulated to Aishwaryaa: രജനികാന്തും മകളുടെ പുതിയ മ്യൂസിക് വീഡിയോക്ക് അഭിനന്ദനം അറിയിച്ചിട്ടുണ്ട്. 'പയനി റിലീസായതില്‍ സന്തോഷം. ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം എന്‍റെ മകള്‍ ഐശ്വര്യ സംവിധാന രംഗത്തേക്ക് മടങ്ങിവന്നിരിക്കുകയാണ്. അഭിനന്ദനങ്ങള്‍..' -രജനികാന്ത് കുറിച്ചു.
Dhanush Aishwaryaa Rajanikanth splits: ധനുഷ്-ഐശ്വര്യ വിവാഹമോചന വാര്‍ത്ത ഏറെ ഞെട്ടലോടെയാണ് സിനിമാലോകം ഏറ്റെടുത്തത്. കഴിഞ്ഞ ജനുവരിയിലാണ് ഇരുവരും പരസ്‌പരം വേര്‍പിരിയുകയാണെന്ന് ധനുഷും ഐശ്വര്യയും പ്രഖ്യാപിച്ചത്. 18 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനിടൊവിലാണ് ഇരുവരും വേര്‍പിരിയാന്‍ തീരുമാനിച്ചത്. 2004 നവംബര്‍ 18നായിരുന്നു ധനുഷ്-ഐശ്വര്യ വിവാഹം. ആറ് മാസത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇരുവരും വിവാഹിതരായത്. വിവാഹിതരാകുമ്പോള്‍ ധനുഷിന് 21 വയസ്സും ഐശ്വര്യക്ക് 23 വയസ്സുമായിരുന്നു.
Also Read: ആദ്യ ഹോളി ഒന്നിച്ചാഘോഷിക്കുന്ന 10 താര നവ ദമ്പതികള്‍... കാണാം ചിത്രങ്ങൾ