ETV Bharat / sitara

ഐശ്വര്യയ്‌ക്കൊപ്പം ഇനി ധനുഷില്ല, കുടുംബ ജീവിതത്തിലും പേരിലും... - Aishwaryaa removes Dhanush name from social media

Aishwaryaa removes Dhanush name from social media: സോഷ്യല്‍ മീഡിയയില്‍ സ്വന്തം പേരിനൊപ്പമുള്ള ധനുഷിനെ നീക്കം ചെയ്‌ത്‌ ഐശ്വര്യ രജനികാന്ത്‌. ഐശ്വര്യ ആര്‍ ധനുഷ്‌ എന്നതിന് പകരം ഐശ്വര്യ രജനികാന്ത്‌ എന്ന്‌ മാറ്റിയിരിക്കുകയാണ് സംവിധായിക.

Aishwaryaa Rajanikanth drops estranged husband Dhanush name  പേരില്‍ നിന്നും ധനുഷിനെ ഒഴിവാക്കി ഐശ്വര്യ  Aishwaryaa removes Dhanush name from social media  Dhanush Aishwaryaa split note
പേരില്‍ നിന്നും ധനുഷിനെ ഒഴിവാക്കി ഐശ്വര്യ
author img

By

Published : Mar 25, 2022, 7:20 PM IST

Aishwaryaa removes Dhanush name from social media: വേര്‍പിരിയല്‍ പ്രഖ്യാപനത്തിന് ശേഷം സോഷ്യല്‍ മീഡിയയില്‍ നിന്നും സ്വന്തം പേരിനൊപ്പമുള്ള ധനുഷിനെ നീക്കം ചെയ്‌ത്‌ ഐശ്വര്യ രജനികാന്ത്‌. ഐശ്വര്യ ആര്‍ ധനുഷ്‌ എന്നായിരുന്നു ഇന്‍സ്‌റ്റഗ്രാമില്‍ ഐശ്വര്യയുടെ പേര്‌. അത്‌ ഐശ്വര്യ രജനികാന്ത്‌ എന്ന്‌ മാറ്റിയിരിക്കുകയാണ്‌. 18 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമാണ് ധനുഷും ഐശ്വര്യയും വേര്‍പിരിഞ്ഞത്‌.

Dhanush Aishwaryaa split note: ജനുവരിയിലായിരുന്നു ഇരുവരുടെയും വേര്‍പിരിയല്‍ പ്രഖ്യാപനം. 'സുഹൃത്തുക്കളായും ദമ്പതികളായും മാതാപിതാക്കളായും അഭ്യുദയ കാംക്ഷികളായും 18 വര്‍ഷം ഒരുമിച്ചു. വളര്‍ച്ചയും മനസ്സിലാക്കലും പൊരുത്തപ്പെടലും ആയിട്ടായിരുന്നു യാത്ര. ഇന്ന്‌ നമ്മള്‍ വേര്‍പിരിയുന്ന വഴിയിലാണ് നില്‍ക്കുന്നത്‌. ഞാനും ഐശ്വര്യയും അതിന് തീരുമാനിച്ചു. ദമ്പതികളെന്ന നിലയില്‍ വേര്‍പിരിയുക, വ്യക്തികള്‍ എന്ന നിലയില്‍ ഞങ്ങളെ നന്നായി മനസ്സിലാക്കാന്‍ സമയമെടുക്കുക. ദയവായി ഞങ്ങളുടെ തീരുമാനത്തെ മാനിക്കുകയും ഇത്‌ കൈകാര്യം ചെയ്യാന്‍ ആവശ്യമായ സ്വകാര്യത ഞങ്ങള്‍ക്ക്‌ നല്‍കുകയും ചെയ്യുക' - ഇപ്രകാരമായിരുന്നു ഇരുവരുടെയും വേര്‍പിരിയല്‍ കുറിപ്പ്‌.

2022 ജനുവരി 17നാണ്‌ ഇരുവരും സോഷ്യല്‍ മീഡിയകളിലൂടെ വേര്‍പിരിയല്‍ പ്രഖ്യാപനം നടത്തിയത്‌. അനുരഞ്ജന ശ്രമങ്ങളുമായി സുഹൃത്തുക്കളും ബന്ധുക്കളും വിഷയത്തില്‍ ഇടപെട്ടെങ്കിലും ഫലം കണ്ടില്ല. ധനുഷിന്‍റെ സഹോദരനും സംവിധായകനുമായ സെല്‍വരാഘവന്‍ ഉള്‍പ്പടെ അടുത്ത ബന്ധുക്കള്‍ ഇരുവരുമായി സംസാരിച്ചെങ്കിലും സമവായത്തിന് തയ്യാറായില്ല.

2020 വരെ ഇരുവരുടെയും ബന്ധത്തില്‍ വിള്ളലുകള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്ന്‌ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും വ്യക്തമാക്കിയിരുന്നു. ധനുഷ്‌ ഹിന്ദി സിനിമകളില്‍ അഭിനയിക്കാന്‍ തുടങ്ങിയതോടെയാണ് ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കാന്‍ തുടങ്ങിയതെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷം കൊവിഡ്‌ വ്യാപനം തുടങ്ങിയപ്പോള്‍ മുതല്‍ ഐശ്വര്യ രണ്ടു മക്കള്‍ക്കുമൊപ്പം പോയസ്‌ ഗാര്‍ഡനിലെ വസതിയില്‍ രജനികാന്തിനൊപ്പം താമസിക്കുകയായിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്‌. 2004ലായിരുന്നു ഇരുവരും വിവാഹിതരായത്‌. യാത്ര, ലിംഗ എന്നിവര്‍ മക്കളാണ്.

Also Read:'ഹൃദയം' ബോളിവുഡിലേക്ക്‌... മറ്റ്‌ ഭാഷകളിലും റീമേക്കിനൊരുങ്ങുന്നു

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.