ETV Bharat / sitara

രാംചരണിന് പിന്നാലെ നടന്‍ വരുണ്‍ തേജിനും കൊവിഡ് - Varun Tej Konidela news

രാംചരണുമൊത്ത് ക്രിസ്‌മസ് ആഘോഷിച്ച സംഘത്തില്‍ വരുണുമുണ്ടായിരുന്നു. നേരിയ തോതില്‍ രോഗലക്ഷണങ്ങള്‍ ഉണ്ടെന്നും വരുണ്‍ സോഷ്യല്‍മീഡിയയില്‍ കുറിച്ചു

വരുണ്‍ തേജിനും കൊവിഡ്  വരുണ്‍ തേജിനും കൊവിഡ് വാര്‍ത്തകള്‍  വരുണ്‍ തേജ് വാര്‍ത്തകള്‍  നടന്‍ വരുണ്‍ തേജ് വാര്‍ത്തകള്‍ നടന്മാര്‍ കൊവിഡ് വാര്‍ത്തകള്‍  Varun Tej Konidela tests positive for Covid 19 news  Varun Tej Konidela news  Varun Tej films news
രാംചരണിന് പിന്നാലെ നടന്‍ വരുണ്‍ തേജിനും കൊവിഡ്
author img

By

Published : Dec 30, 2020, 7:39 AM IST

തെലുങ്ക് താരം രാംചരണിന് പിന്നാലെ താരത്തിന്‍റെ ബന്ധുവും നടനുമായ വരുണ്‍ തേജിനും കൊവിഡ് സ്ഥിരീകരിച്ചു. നടന്‍ തന്നെയാണ് ഇക്കാര്യം സോഷ്യല്‍മീഡിയ വഴി പുറത്തുവിട്ടത്. രാംചരണുമൊത്ത് ക്രിസ്‌മസ് ആഘോഷിച്ച സംഘത്തില്‍ വരുണുമുണ്ടായിരുന്നു. നേരിയ തോതില്‍ രോഗലക്ഷണങ്ങള്‍ ഉണ്ടെന്നും വരുണ്‍ സോഷ്യല്‍മീഡിയയില്‍ കുറിച്ചു.

വരുണിന്‍റെ സഹോദരിയും നടിയുമായ നിഹാരിക കൊനിഡേലയുടെ വീട്ടില്‍ നടന്ന ആഘോഷങ്ങളില്‍ രാംചരണിനെ കൂടാതെ അഭിനേതാക്കളായ അല്ലു അര്‍ജുന്‍, അല്ലു സിരീഷ്, സായ് ധരം തേജ്, പഞ്ജ വൈഷ്ണവ് തേജ്, അല്ലു ബോബി, സുസ്മിത കൊനിഡേല, ശ്രീജ എന്നിവരും പങ്കെടുത്തിരുന്നു. ഡിസംബര്‍ ഒമ്പതിനാണ് ഉദയ്‌പൂരില്‍ വെച്ച്‌ നിഹാരിക കൊനിഡേല വിവാഹിതയായത്. ഇപ്പോള്‍ രാംചരണും വരുണും ക്വാറന്‍റൈനില്‍ കഴിയുകയാണ്.

ലോഫര്‍, ഫിദ, തോലി പ്രേമ തുടങ്ങിയ ചിത്രങ്ങളിലൂടെ തെന്നിന്ത്യയില്‍ ശ്രദ്ധനേടിയ നടനാണ് മുപ്പതുകാരനായ വരുണ്‍ തേജ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.