എറണാകുളം: ദൃശ്യം 2ന്‍റെ ചിത്രീകരണത്തിന് ശേഷം മോഹൻലാൽ നവംബർ 16ന് ബി.ഉണ്ണികൃഷ്ണന്‍റെ പുതിയ സിനിമയുടെ ഷൂട്ടിങിനായി എത്തും. സെപ്റ്റംബർ അവസാനത്തോടെ ചിത്രീകരണം ആരംഭിച്ച ജീത്തു ജോസഫ് ചിത്രം ദൃശ്യം രണ്ടാം ഭാഗത്തിന്‍റെ ചിത്രീകരണം അവസാനഘട്ടത്തിലേക്കാണ് നീങ്ങുകയാണ്.
മോഹൻലാലിനൊപ്പം അശ്വിൻ കുമാർ, ശ്രദ്ധാ ശ്രീനാഥ്, സിദ്ദിഖ്, വിജയരാഘവൻ എന്നിവരും സിനിമയുടെ ഭാഗമാകും. പുലിമുരുകന് ശേഷം ഉദയകൃഷണയുടെ രചനയിൽ മോഹന്‍ലാല്‍ അഭിനയിക്കുന്ന ബിഗ് ബജറ്റ് ആക്ഷൻ ചിത്രമായിരിക്കും. സിനിമയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. 18 കോടി ബജറ്റിലാണ് സിനിമ ഒരുങ്ങുന്നത്. 60 ദിവസത്തെ ഷെഡ്യൂളിലാണ് ചിത്രീകരണം. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് സംഘട്ടന രംഗങ്ങൾ ചിത്രീകരിക്കുന്ന സിനിമ കൂടിയായിരിക്കും ഇത്. 2021 ഓണത്തിന് റിലീസിന് എത്തിക്കാവുന്ന തരത്തിലാണ് അണിയറപ്രവര്‍ത്തകര്‍ മുമ്പോട്ട് പോകുന്നത്.