ETV Bharat / sitara

പരിപാടിക്കിടെ വിവാഹമായില്ലേയെന്ന് ചോദ്യം, കുറിക്ക് കൊള്ളുന്ന മറുപടി നല്‍കി വരലക്ഷ്മി ശരത്കുമാര്‍ - varalakshmi sarathkumar latest viral video

ഒരു സ്വകാര്യ ആശുപത്രിയുടെ പരിപാടിയുമായി ബന്ധപ്പെട്ട് എത്തിയതായിരുന്നു വരക്ഷ്മി ശരത്കുമാര്‍. പുരുഷന്മാരെപ്പോലെ തന്നെ സ്ത്രീകള്‍ക്കും ആഗ്രഹങ്ങളുണ്ടെന്നും വിവാഹമല്ല എല്ലാത്തിന്‍റെയും അവസാനമെന്നും അതിനും അപ്പുറം പലതും ചെയ്യാനുണ്ടെന്നും വിവാഹം ആയില്ലെയെന്ന ചോദ്യത്തിന് മറുപടിയായി വരലക്ഷ്മി പറഞ്ഞു

actress varalakshmi sarathkumar latest viral video  വരലക്ഷ്മി ശരത്കുമാര്‍ വൈറല്‍ പ്രസംഗം  വരലക്ഷ്മി ശരത്കുമാര്‍ സിനിമകള്‍  വരലക്ഷ്മി ശരത്കുമാര്‍ വാര്‍ത്തകള്‍  വരലക്ഷ്മി ശരത്കുമാര്‍ സിനിമകള്‍  varalakshmi sarathkumar latest viral video  varalakshmi sarathkumar speech
വരലക്ഷ്മി ശരത്കുമാര്‍
author img

By

Published : Mar 8, 2021, 12:33 PM IST

അച്ഛന്‍ ശരത്കുമാറിന്‍റെ പാത പിന്തുടര്‍ന്ന് സിനിമയിലെത്തുകയും തമിഴില്‍ മാത്രമല്ല മലയാളത്തിലും തെലുങ്കിലും എല്ലാം സിനിമകള്‍ ചെയ്‌ത തരംഗമായ നടിയാണ് വരലക്ഷമി ശരത്കുമാര്‍. എല്ലാ വിഷയങ്ങളിലും വ്യക്തവും കൃത്യവുമായി അഭിപ്രായം പങ്കുവെക്കാറുള്ള വരലക്ഷ്മി ഇപ്പോള്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യത്തിന് നല്‍കിയ മറുപടിയാണ് സോഷ്യല്‍മീഡിയ സ്വീകരിച്ചിരിക്കുന്നത്. ഒരു സ്വകാര്യ ആശുപത്രിയുമായി ബന്ധപ്പെട്ട പരിപാടിയില്‍ അമ്മ ഛായയ്‌ക്കൊപ്പം എത്തിയതായിരുന്നു വരലക്ഷ്മി. 'വിവാഹമായില്ലേ...?' എന്ന് മാധ്യമപ്രവര്‍ത്തകന്‍ ചോദിക്കുമ്പോള്‍ കുറിക്കുകൊള്ളുന്ന മറുപടിയാണ് വരലക്ഷ്മി നല്‍കിയത്. പുരുഷന്മാരെപ്പോലെ തന്നെ സ്ത്രീകള്‍ക്കും ആഗ്രഹങ്ങളുണ്ടെന്നും... വിവാഹമല്ല എല്ലാത്തിന്‍റെയും അവസാനമെന്നും അതിനും അപ്പുറം പലതും ചെയ്യാനുണ്ടെന്നും വരക്ഷ്മി മറുപടിയായി പറഞ്ഞു.

  • " class="align-text-top noRightClick twitterSection" data="">

'ഏറ്റവും കൂടുതല്‍ പ്രാധാന്യം അഭിനയ ജീവിതത്തിനാണ്... അതിലാണ് ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധകൊടുക്കുന്നത്. പുരുഷന്മാരെപ്പോലെ തന്നെ സ്ത്രീകള്‍ക്കും ആഗ്രഹങ്ങളുണ്ട്. വിവാഹമാണ് ആഗ്രഹ പൂര്‍ത്തീകരണമെന്ന് കരുതുന്നില്ല. അതിനാല്‍ ഇനി ഈ ചോദ്യം ആരോടും ആവര്‍ത്തിക്കരുത്' വരലക്ഷ്‌മി പറഞ്ഞു.

2012ല്‍ പുറത്തിറങ്ങിയ സിമ്പു സിനിമ പോടാ പോടിയാണ് വരലക്ഷ്മിയുടെ ആദ്യ സിനിമ. ശേഷം കന്നടയില്‍ നിരവധി സിനിമകളും മലയാളത്തില്‍ മമ്മൂട്ടി ചിത്രം കസബയിലും മാസ്റ്റര്‍പീസിലും വരലക്ഷ്മി അഭിനയിച്ചു. ക്രാക്ക്, നാന്ദി എന്നിവയാണ് 2021ല്‍ റിലീസിനെത്തിയ വരലക്ഷ്മി സിനിമ. ഈ രണ്ട് തെലുങ്ക് സിനിമകളിലെയും താരത്തിന്‍റെ പ്രകടനത്തിന് വലിയ പ്രശംസയും ലഭിച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.