ETV Bharat / sitara

നടി ശരണ്യ ശശി അന്തരിച്ചു ; വിയോഗം തിരുവനന്തപുരത്ത് ചികിത്സയിലിരിക്കെ

വിടവാങ്ങിയത് സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും വേഷമിട്ട നടി.

saranya sasi died thiruvananthapuram news  saranya sasi cancer news  saranya sasi death news  ശരണ്യ ശശി അന്തരിച്ചു വാർത്ത  ശരണ്യ ശശി അർബുദം വാർത്ത  ബ്രെയിൻ ട്യൂമർ ശരണ്യ ശശി വാർത്ത
ശരണ്യ ശശി
author img

By

Published : Aug 9, 2021, 3:21 PM IST

Updated : Aug 9, 2021, 5:12 PM IST

നടി ശരണ്യ ശശി (35) അന്തരിച്ചു. അർബുദബാധയെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

കൊവിഡ് ബാധിച്ചതിനെ തുടർന്ന് മേയ് 23ന് ശരണ്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ന്യുമോണിയയും പിടിപെട്ടതോടെ നില അതീവ ഗുരുതരമായി. തുടർന്ന് വെന്‍റിലേറ്റർ ഐസിയുവിലേക്ക് മാറ്റി.

ജൂൺ 10ന് കൊവിഡ് മുക്തയായി മുറിയിലേക്ക് മാറ്റിയെങ്കിലും അന്നുരാത്രി തന്നെ പനികൂടി വെന്‍റിലേറ്റർ ഐസിയുവിലേക്ക് വീണ്ടും മാറ്റേണ്ടിവന്നു.

പിന്നീട് ആരോഗ്യസ്ഥിതി കൂടുതൽ വഷളായി. തുടർന്ന് രോഗം മാറി വീട്ടിൽ തിരിച്ചെത്തി. എന്നാൽ വീണ്ടും ആരോഗ്യം മോശമായതിനെ തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

More Read: ട്യൂമറും, ഒപ്പം കൊവിഡും; ശരണ്യയുടെ തിരിച്ചുവരവിനായി പ്രാർഥിക്കണമെന്ന് സീമ ജി.നായർ

കാൻസറിനെതിരെയുള്ള ശരണ്യയുടെ പോരാട്ടം ഏറെ പ്രചോദനമായിരുന്നു. 2012ലാണ് ശരണ്യയ്ക്ക് ബ്രെയിൻ ട്യൂമർ സ്ഥിരീകരിക്കുന്നത്.

ഷൂട്ടിങ് സെറ്റിൽ തല കറങ്ങി വീണതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ട്യൂമർ കണ്ടെത്തിയത്. ഛോട്ടാ മുംബൈ, ചാക്കോ രണ്ടാമൻ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ.

ചികിത്സയ്ക്കായി സാമ്പത്തിക പ്രശ്‌നങ്ങള്‍ നേരിട്ടതോടെ വിവിധ കോണുകളില്‍ നിന്ന് സഹായം ലഭിച്ചിരുന്നു.

Last Updated : Aug 9, 2021, 5:12 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.