നടി, മോഡല്‍, നര്‍ത്തകി തുടങ്ങി വിവിധ വിശേഷണങ്ങള്‍ക്ക് അര്‍ഹയായ മലയാളത്തിലെ യുവ സാന്നിധ്യം നടി റീമ കല്ലിങ്കലിനെ അധിക്ഷേപിച്ച് കമന്‍റുകള്‍. താരം കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങള്‍ക്കാണ് മോശം കമന്‍റുകള്‍ ലഭിച്ചത്. താരത്തിന്‍റെ വസ്ത്രധാരണത്തെ കുറിച്ചും നിരവധി പേര്‍ മോശമായ രീതിയില്‍ കമന്‍റുകള്‍ ഇട്ടിട്ടുണ്ട്. എന്നാല്‍ എല്ലാ കളിയാക്കലുകള്‍ക്കും കുറിക്കുകൊള്ളുന്ന മറുപടിയാണ് റീമ നല്‍കിയത്.
സ്പെയ്ന്‍ യാത്രക്കിടയില്‍ സന്ദര്‍ശിച്ച കൊട്ടാരത്തിലെ ചിത്രങ്ങളായിരുന്നു റീമ പങ്കുവെച്ചത്. റോയല്‍ അല്‍കസാര്‍ കൊട്ടാരത്തില്‍ നിന്നുമുള്ള ചിത്രങ്ങളായിരുന്നു അവ. നിങ്ങളെ കാണാന്‍ കാട്ടുവാസിയെ പോലെ ഉണ്ടെന്നായിരുന്നു ചിത്രങ്ങള്‍ക്ക് ഒരാള്‍ കമന്‍റ് ചെയ്തത്. 'ആദിവാസിയെന്നാണോ നിങ്ങള്‍ ഉദ്ദേശിച്ചത്... ആ വിശേഷണത്തിന് നന്ദിയുണ്ട്. അവരാണ് ഈ മണ്ണിന്‍റെ യഥാര്‍ഥ രാജാവും റാണിയും.അല്ലേ?' ഇതായിരുന്നു റീമ നല്‍കിയ മറുപടി. പ്രളയ ദുരിതത്തിന്‍റെ ഫണ്ട് മുക്കിയാണോ ട്രിപ്പ് പോയതെന്നായിരുന്നു മറ്റൊരാളുടെ ചോദ്യം... 'അതെ 19 ലക്ഷം നഷ്ടത്തില്‍ നിന്നും അടിച്ചു മാറ്റി...' റീമ മറുപടിയായി കുറിച്ചു.
- " class="align-text-top noRightClick twitterSection" data="
">
- " class="align-text-top noRightClick twitterSection" data="
">
- " class="align-text-top noRightClick twitterSection" data="
">
ഇത്തരത്തില്‍ സിനിമാതാരങ്ങളുടെ വസ്ത്രധാരണത്തെ കളിയാക്കിയും മറ്റും പലപ്പോഴും കമന്‍റുകള്‍ പ്രത്യക്ഷപ്പെടാറുണ്ട്. ശ്യാമപ്രസാദ് ചിത്രം റിതുവിലൂടെയാണ് റീമ കല്ലിങ്കല്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.