ETV Bharat / sitara

ഈ 'നാത്തൂന്മാര്‍' മലയാളികള്‍ക്കും പ്രിയപ്പെട്ടവര്‍.... - supriya menon news

സുപ്രിയ മേനോനും നസ്രിയ നസീമും അടുത്ത സുഹൃത്തുക്കളാണ്. പലപ്പോഴും പൃഥ്വിക്കും കുടുംബത്തിനും ഒപ്പമുള്ള ഫോട്ടോകള്‍ നസ്രിയ സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കാറുണ്ട്

actress nazriya fahad latest photo with producer supriya menon  നസ്രിയ നസീം വാര്‍ത്തകള്‍  നസ്രിയ നസീം സിനിമകള്‍  നസ്രിയ നസീം  സുപ്രിയ മേനോന്‍ വാര്‍ത്തകള്‍  സുപ്രിയ മേനോന്‍ സിനിമകള്‍  nazriya fahad latest photo with producer supriya menon  supriya menon news  nazriya fahad news
ഈ 'നാത്തൂന്മാര്‍' മലയാളികള്‍ക്കും പ്രിയപ്പെട്ടവര്‍....
author img

By

Published : Dec 31, 2020, 11:50 AM IST

ബാലതാരമായി മലയാള സിനിമയിലേക്ക് എത്തുകയും പിന്നീട് അവതാരികയായും ഗായികയായും നായികയായും തിളങ്ങുകയും ചെയ്‌ത നടിയാണ് നസ്രിയ നസീം. മണിയറയിലെ അശോകനാണ് അവസാനമായി പുറത്തിറങ്ങിയ നസ്രിയ നസീം ചിത്രം. സോഷ്യല്‍മീഡിയയില്‍ സജീവമായ താരം തന്‍റെ ഏറ്റവും പ്രിയപ്പെട്ടവരില്‍ ഒരാള്‍ക്കൊപ്പമുള്ള ചിത്രമാണ് കഴിഞ്ഞ ദിവസം പങ്കുവെച്ചത്. ഫോട്ടോയില്‍ നസ്രിയയ്‌ക്കൊപ്പമുള്ളത് മറ്റാരുമല്ല... നടന്‍ പൃഥ്വിരാജിന്‍റെ ഭാര്യയും നിര്‍മാതാവുമായ സുപ്രിയ മേനോനാണ്. ലവ് സിംബലിനൊപ്പമാണ് സുപ്രിയയ്‌ക്കൊപ്പമുള്ള ചിത്രം നസ്രിയ പങ്കുവെച്ചിരിക്കുന്നത്.

പൃഥ്വിരാജും കുടുംബവുമായി ഏറെ അടുത്ത ബന്ധമാണ് ഫഹദിനും നസ്രിയയ്‌ക്കുമുള്ളത്. നസ്രിയയുമായി ഉള്ള ആത്മബന്ധത്തെ കുറിച്ച്‌ പൃഥ്വിയും സോഷ്യല്‍മീഡിയ വഴി പറഞ്ഞിട്ടുണ്ട്. സുപ്രിയയും ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയായി ചിത്രം പങ്കുവെച്ചിട്ടുണ്ട്. നാത്തൂനെ ഏറെ സ്‌നേഹിക്കുന്നു എന്ന് കുറിച്ച്‌ കൊണ്ടാണ് സുപ്രിയ സ്റ്റോറി പങ്കുവെച്ചിരിക്കുന്നത്. പൃഥ്വിരാജിനൊപ്പം കൂടെ എന്ന ചിത്രത്തില്‍ നസ്രിയ അഭിനയിച്ചിരുന്നു. പൃഥ്വിയുടെ സഹോദരിയായാണ് നസ്രിയ വേഷമിട്ടത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.