ETV Bharat / sitara

മനുഷ്യത്വത്തിന്‍റെ ശരിയായ ഇടപെടല്‍; ഹൈദരാബാദ് പൊലീസിന് അഭിനന്ദനങ്ങളുമായി നയന്‍താര - തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര

ഹൈദരാബാദ് സംഭവത്തിന് പുറത്തിറക്കിയ പത്രക്കുറിപ്പ് ട്വീറ്റ് ചെയ്തുകൊണ്ടാണ് താരം വിഷയത്തില്‍ പ്രതികരിച്ചത്

മനുഷ്യത്വത്തിന്‍റെ ശരിയായ ഇടപെടല്‍; ഹൈദരാബാദ് പൊലീസിന് അഭിനന്ദനങ്ങളുമായി നയന്‍സ്  Actress Nayanthara on Telangana Encounter issue - 'justice served'  Actress Nayanthara  Telangana Encounter issue  Actress Nayanthara on Telangana Encounter  actress-nayanthara  തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര  ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര
മനുഷ്യത്വത്തിന്‍റെ ശരിയായ ഇടപെടല്‍; ഹൈദരാബാദ് പൊലീസിന് അഭിനന്ദനങ്ങളുമായി നയന്‍സ്
author img

By

Published : Dec 7, 2019, 7:19 PM IST

വെറ്ററിനറി ഡോക്ടര്‍ ദിശയെ വധിച്ച കേസിലെ പ്രതികള്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഹൈദരാബാദ് പൊലീസിന് അഭിനന്ദനങ്ങളുമായി തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെ ട്വീറ്റ്. ഹൈദരാബാദ് സംഭവത്തെക്കുറിച്ച് നയന്‍താര പുറത്തിറക്കിയ പത്രക്കുറിപ്പ് ട്വീറ്റ് ചെയ്തുകൊണ്ടാണ് താരം വിഷയത്തില്‍ പ്രതികരിച്ചത്. പൊലീസിന്‍റെ നടപടിയെ പത്രകുറിപ്പില്‍ പ്രശംസിക്കുന്നുണ്ട്. ചൂടോടെ നല്‍കുമ്പോഴാണ് അതൊരു നല്ല നീതിയാവുന്നതെന്നുംനയന്‍താര പറയുന്നു.

ഇത്തരം കാര്യങ്ങളില്‍ സാധാരണ മാധ്യമങ്ങള്‍ വഴിയോ സമൂഹമാധ്യമങ്ങള്‍ വഴിയോ നിലപാട് വ്യക്തമാക്കാന്‍ നയന്‍താര മുമ്പ് തയ്യാറായിരുന്നില്ല. ഇവയില്‍ നിന്നെല്ലാം അകലം പാലിക്കുന്ന വ്യക്തിത്വമാണ് നയന്‍താരയുടേത്. താന്‍ അഭിനയിച്ച ബിഗ് ബജറ്റ് സിനിമകളുടെ പോലും പ്രമോഷന്‍ പരിപാടികള്‍ക്ക് പോകാറില്ല. ഹൈദരാബാദ് സംഭവത്തെ വാര്‍ത്താക്കുറിപ്പിലൂടെ ന്യായീകരിക്കുകയും പ്രശംസിക്കുകയും ചെയ്തത് ആരാധകരില്‍ കൗതുകം സൃഷ്ടിച്ചിട്ടുണ്ട്.

'സിനിമകളില്‍ മാത്രം നാം കണ്ട് ശീലിച്ച ഒരു രംഗം. അതാണിപ്പോള്‍ തെലങ്കാന പൊലീസ് ശരിക്കും ഹീറോയെ പോലെ നടപ്പാക്കിയിരിക്കുന്നത്. മനുഷ്യത്വത്തിന്‍റെ ശരിയായ ഇടപെടല്‍ എന്നാണ് പൊലീസ് നടപടിയെ ഞാന്‍ വിശേഷിപ്പിക്കാന്‍ ആഗ്രഹിക്കുന്നത്. ശരിയായ നീതി നടപ്പായ ദിവസമായി വേണം ഈ രാജ്യത്തെ എല്ലാ സ്ത്രീകളും ഈ ദിവസത്തെ കലണ്ടറില്‍ അടയാളപ്പെടുത്താന്‍. മനുഷ്യത്വത്തെക്കുറിച്ച് പറയുമ്പോള്‍ എല്ലാവരേയും തുല്യതയോടെ കാണുകയും സ്നേഹിക്കുകയും ബഹുമാനിക്കുകയും ദയവോടെ പെരുമാറുകയും ചെയ്യുക എന്നതാണ് പ്രധാനം. നീതി നടപ്പായത് ആഘോഷിക്കുന്നതിനപ്പുറം സ്ത്രീകള്‍ക്ക് സുരക്ഷിതമായ ഇടമായി ലോകത്തെ മാറ്റുമ്പോള്‍ മാത്രമാണ് ഒരോ പുരുഷനും ഹീറോയായി മാറുന്നത് എന്ന് നമ്മുടെ വീട്ടിലെ കുട്ടികളെ, പ്രത്യേകിച്ച് ആണ്‍കുട്ടികളെ പഠിപ്പിക്കുകയും ബോധവത്കരിക്കുകയും കൂടി ചെയ്യേണ്ട സമയം കൂടിയാണിത്'. നയന്‍താര കുറിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.