ലവ് ആക്ഷൻ ഡ്രാമയുടെ ചിത്രീകരണത്തിനിടെ തന്‍റെ സഹതാരങ്ങളെയും സംവിധായകനെയും പോസ് ചെയ്യാൻ പഠിപ്പിക്കുന്ന തെന്നിന്ത്യൻ താരസുന്ദരി നയൻതാരയുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. നയൻതാര, നിവിൻ പോളി, സംവിധായകൻ ധ്യാൻ ശ്രീനിവാസൻ, നിർമാതാക്കളായ അജു വർഗീസ്, വിശാഖ് സുബ്രഹ്മണ്യം എന്നിവർക്കൊപ്പം ഗ്രൂപ്പ് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടയിലെ രസകരമായ നിമിഷങ്ങളാണ് വീഡിയോയിൽ ഉള്ളത്. ധ്യാനും അജു വർഗീസുമാണ് സമൂഹ മാധ്യമങ്ങളിലൂടെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="
">
ഏറെ നാളുകള്‍ക്ക് ശേഷമാണ് ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍സ് മലയാളത്തില്‍ അഭിനയിക്കുന്നത്. ധ്യാന്‍ ശ്രീനിവാസന്‍റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ നിവിന്‍ പോളി ചിത്രം ലവ് ആക്ഷന്‍ ഡ്രാമ ഓണത്തിനാണ് തിയേറ്ററുകളിലെത്തിയത്. ചിത്രത്തിന്‍റെ പ്രദര്‍ശനം മൂന്നാംവാരത്തിലേക്ക് കടന്നിരിക്കുകയാണ്. അജു വർഗീസ്, രഞ്ജി പണിക്കർ, ഗൗരി കൃഷ്ണ, മല്ലികാ സുകുമാരൻ, ബിജു സോപാനം, തമിഴ് താരങ്ങളായ സുന്ദർ രാമു, പ്രജിൻ, ധന്യ ബാലകൃഷ്ണൻ എന്നിവരും ചിത്രത്തില്‍ ശ്രദ്ധേയ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.