ETV Bharat / sitara

രണ്ടാംവരവിനൊരുങ്ങി പ്രേക്ഷകരുടെ 'ബാലാമണി' - navya nair latest news

വി.കെ പ്രകാശിന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന തീ എന്ന ചിത്രത്തില്‍ ശക്തയായ ഒരു സ്ത്രീ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് നവ്യാ നായര്‍ സിനിമയിലേക്ക് തിരിച്ചെത്തുന്നത്

Actress Navya Nair returns to acting നവ്യാ നായര്‍ സിനിമകള്‍ നവ്യാ നായര്‍ ലേറ്റസ്റ്റ് ന്യൂസ് വി.കെ പ്രകാശ് ലേറ്റസ്റ്റ് ന്യൂസ് സിനിമ നന്ദനം ലേറ്റസ്റ്റ് ന്യൂസ് actress navya nair latest news navya nair latest news navya latest movie
രണ്ടാംവരവിനൊരുങ്ങി പ്രേക്ഷകരുടെ 'ബാലാമണി'
author img

By

Published : Jan 2, 2020, 9:43 PM IST

മലയാളത്തിന്‍റെ പ്രിയ നായിക നവ്യാ നായര്‍ അഭിനയ രംഗത്തേക്ക് മടങ്ങിയെത്തുന്നു. ഇഷ്ടം എന്ന ദിലീപ് ചിത്രത്തിലൂടെയാണ് നവ്യ സിനിമാരംഗത്തേക്ക് എത്തുന്നത്. എന്നാല്‍ ശ്രദ്ധിക്കപ്പെട്ടത് രഞ്ജിത്തിന്‍റെ സംവിധാനത്തില്‍ 2001ല്‍ പുറത്തിറങ്ങിയ നന്ദനത്തിലെ ബാലാമണിയെന്ന കഥാപാത്രത്തിലൂടെയാണ്. ശ്രീകൃഷ്ണഭക്തയായ ബാലാമണിയെ ഇരുകൈയ്യും നീട്ടി പ്രേക്ഷകര്‍ സ്വീകരിക്കുകയായിരുന്നു. 49 ചിത്രങ്ങളില്‍ താരം ഇതിനകം നായകയായും സഹനടിയായും വേഷമിട്ടു. വിവാഹത്തിന് ശേഷം അഭിനയത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് താരം. എന്നാല്‍ ടെലിവിഷന്‍ ഷോകളിലൂടെയും നൃത്തപരിപാടികളിലൂടെയും ഇപ്പോഴും നവ്യ കലാരംഗത്ത് സജീവമാണ്.

വി.കെ പ്രകാശിന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന തീ എന്ന ചിത്രത്തില്‍ ശക്തയായ സ്ത്രീ കഥാപാത്രത്തിലൂടെയാണ് നവ്യ രണ്ടാംവരവ് നടത്തുക. താലിമാല പൊട്ടിച്ചോടുന്ന കള്ളന് പിന്നാലെ ഓടുന്ന നിസ്സഹായയായ സ്ത്രീയുടെ ഓട്ടപ്പാച്ചിലാണ് ചിത്രം പറയുന്നത്. ഒരു മാസികക്ക് നല്‍കിയ അഭിമുഖത്തിനിടെയാണ് നവ്യ മടങ്ങിവരവിനെ കുറിച്ച് വെളിപ്പെടുത്തിയത്. എട്ട് വര്‍ഷത്തിന് ശേഷമാണ് നവ്യ വീണ്ടും സിനിമയിലേക്കെത്തുന്നത്.

നല്ല കഥാപാത്രത്തിനായി കാത്തിരിക്കുകയായിരുന്നു അതിനാലാണ് മടങ്ങിവരവിന് കാലതാമസം എടുത്തതെന്നും നവ്യ പറയുന്നു. 2014ല്‍ പുറത്തിറങ്ങിയ 'ദൃശ്യ' എന്ന കന്നഡ ചിത്രത്തിലാണ് നടി അവസാനം അഭിനയിച്ചത്.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.