നടി മിയ ജോർജ് ഇന്ന് വിവാഹിതയാകും. കോട്ടയം സ്വദേശി അശ്വിൻ ഫിലിപ്പാണ് വരൻ. ഇന്ന് ഉച്ചക്ക് 2.30ന് എറണാകുളം സെന്‍റ് മേരീസ് ബസലിക്കയിൽ വച്ചാണ് വിവാഹം. കൊവിഡ് പശ്ചാത്തലത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായിരിക്കും ചടങ്ങിൽ പങ്കുചേരുന്നത്.
- " class="align-text-top noRightClick twitterSection" data="
">
വീട്ടുകാർ ആലോചിച്ച് ഉറപ്പിച്ച വിവാഹമാണെന്ന് നേരത്തെ മിയ അറിയിച്ചിരുന്നു. ജൂൺ രണ്ടിനായിരുന്നു ബിസിനസുകാരനായ അശ്വിനും നടി മിയയും തമ്മിലുള്ള വിവാഹം ഉറപ്പിച്ചത്. ഓഗസ്റ്റ് 25ന് ഇവരുടെ മനസമ്മത ചടങ്ങുകളും നടത്തിയിരുന്നു. രണ്ട് ദിവസങ്ങൾക്ക് മുമ്പ് മിയയ്ക്ക് സുഹൃത്തുക്കൾ സമ്മാനിച്ച സര്‍പ്രൈസ് ബ്രൈഡല്‍ ഷവര്‍ പാർട്ടിയുടെ വീഡിയോകളും ചിത്രങ്ങളും നവമാധ്യമങ്ങളിൽ വൈറലായിരുന്നു.