ഹൃദയാഘാതത്തെ തുടര്‍ന്ന് ഇക്കഴിഞ്ഞ ജൂണിലാണ് കന്നട യുവനടന്‍ ചിരഞ്ജീവി സര്‍ജ അന്തരിച്ചത്. ചിരുവിന്‍റെ മരണവാര്‍ത്ത ഞെട്ടലോടെയാണ് താരത്തിന്‍റെ ആരാധകരും സിനിമാ ലോകവും കേട്ടത്. നടി മേഘ്ന രാജിനെയാണ് ചിരു വിവാഹം ചെയ്‌തത്. നടി മൂന്ന് മാസം ഗര്‍ഭിണിയായിരുന്നു. തങ്ങളുടെ ജീവിതത്തിലേക്ക് എത്താന്‍ പോകുന്ന പുതിയ അതിഥിയെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ഇരുവരും.
- " class="align-text-top noRightClick twitterSection" data="
">
- " class="align-text-top noRightClick twitterSection" data="
">
ഒരുമിച്ച് ജീവിച്ച് കൊതി തീരുംമുമ്പേയായിരുന്നു മേഘ്നയെ തനിച്ചാക്കി ചിരുവിന്‍റെ വിടവാങ്ങല്‍. പത്ത് വർഷം നീണ്ട പ്രണയത്തിനൊടുവിൽ 2018ലാണ് ഇരുവരും വിവാഹിതരായത്. ഇപ്പോള്‍ മേഘ്ന ബേബി ഷവര്‍ ചടങ്ങിന്‍റെ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെച്ചിട്ടുണ്ട്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.
- " class="align-text-top noRightClick twitterSection" data="
">
ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷത്തിൽ ചിരുവിന്‍റെ അഭാവം ഉണ്ടാവാതിരിക്കാനായി വേദിയിൽ മേഘ്നയുടെ അരികിലായി ചിരഞ്ജീവി സർജയുടെ വലിയൊരു കട്ടൗട്ട് സ്ഥാപിച്ചിരുന്നു. 'എനിക്ക് വളരെ സവിശേഷമായ രണ്ടുപേർ. ഇങ്ങനെയാണ് ഇപ്പോൾ ചിരു വേണ്ടിയിരുന്നത്.
- " class="align-text-top noRightClick twitterSection" data="
">
ആ രീതിയിൽ തന്നെ ഇത് ഉണ്ടാവുകയും ചെയ്യും… എന്നെന്നേക്കും എല്ലായ്‌പ്പോഴും' ഫോട്ടോകള്‍ക്കൊപ്പം മേഘ്ന കുറിച്ചു. 'സന്തോഷവും സങ്കടവും ഓരേപോലെ വരുന്ന ചിത്ര'മെന്നാണ് മേഘന പങ്കുവെച്ച ചിത്രങ്ങള്‍ക്ക് താഴെ ആരാധകര്‍ കുറിച്ചത്.