മാളവിക മോഹനന്‍ സാമൂഹ്യമാധ്യമങ്ങള്‍ വഴി പങ്കുവെക്കുന്ന ചിത്രങ്ങള്‍ക്ക് വലിയ ആരാധകരാണുള്ളത്. താരത്തിന്‍റെ പുതിയ ചിത്രങ്ങള്‍ ഇപ്പോള്‍ സാമൂഹമാധ്യമങ്ങളില്‍ തരംഗമാവുകയാണ്.പിങ്കിഷ് ഗൗണില്‍ മാളവിക അതീവ സുന്ദരിയാണ്. ഫിലിം ഫെയര്‍ പുരസ്കാരദാന ചടങ്ങിന് മുന്നോടി പകര്‍ത്തിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="
">
- " class="align-text-top noRightClick twitterSection" data="
">
- " class="align-text-top noRightClick twitterSection" data="
">
പട്ടംപോലെ എന്ന മലയാള സിനിമയിലൂടെയാണ് മാളവിക സിനിമയില്‍ എത്തുന്നത്. പിന്നീട് രജനീകാന്തിന്‍റെ പേട്ടയില്‍ ഉള്‍പ്പടെ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ താരം ചെയ്തു. ലോകേഷ് കനകരാജ് ഒരുക്കുന്ന പുതിയ വിജയ് ചിത്രത്തില്‍ മാളവികയാണ് നായിക. തെലുങ്കില്‍ വിജയ് ദേവരകൊണ്ടയോടൊപ്പം അഭിനയിക്കാന്‍ ഒരുങ്ങുകയാണ് താരമിപ്പോള്‍. ഛായാഗ്രാഹകന്‍ കെ.യു മോഹനന്‍റെ മകളാണ് മാളവിക മോഹനന്‍.