പ്രായമാകുമ്പോള്‍ ശരീരത്തിനുണ്ടാകുന്ന ചുളിവുകളെയും മുടികൊഴിച്ചിലിനെയും ഭംഗിക്കുറവിനെയും കുറിച്ച് ആലോചിച്ച് സങ്കടപ്പെട്ട് ജീവിക്കുന്നവര്‍ക്ക് ആന്മവിശ്വാസം പകരുന്ന കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് തെന്നിന്ത്യയുടെ ബോള്‍ഡ് ആന്‍റ് ബ്യൂട്ടിഫുള്‍ നടി കനിഹ. ആരെങ്കിലും ബോഡി ഷെയ്‌മിങ് നടത്താന്‍ വന്നാല്‍ നടുവിരല്‍ നമസ്‌കാരം നല്‍കി പറഞ്ഞയക്കണമെന്ന് കനിഹ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ശരീരത്തില്‍ പ്രായത്തിന് അനുസരിച്ച് വ്യത്യാസങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും അതില്‍ സങ്കടപ്പെട്ടിട്ട് കാര്യമില്ലെന്നും കനിഹ പറയുന്നു. കനിഹ പഴയകാല ചിത്രം പങ്കുവച്ചുകൊണ്ടാണ് കുറിപ്പ് എഴുതിയിരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="
">
'എന്‍റെ ഒരു പഴയ ചിത്രമാണിത്.... ഞാനെത്ര മെലിഞ്ഞിട്ടായിരുന്നു, എന്‍റെ വയര്‍ എത്രമാത്രം ഒട്ടിയായിരുന്നു, മുടി എത്ര മനോഹരമായിരുന്നു എന്നൊക്കെ ചിന്തിക്കുകയായിരുന്നു. എനിക്കൊരു തിരിച്ചറിവ് തോന്നി.. ഞാനെന്തിനാണ് ഇങ്ങനെ ചിന്തിക്കുന്നത്. ഇപ്പോഴത്തെ എന്‍റെ സൗന്ദര്യത്തില്‍ ഞാന്‍ സന്തോഷവതിയാണ്.... എന്‍റെ ശരീരത്തിലുള്ള ഓരോ പാടുകള്‍ക്കും അടയാളങ്ങള്‍ക്കും ഓരോ മനോഹരമായ കഥകള്‍ പറയാനുണ്ട്... ഞാന്‍ എന്ന ഒരുപാട് സ്നേഹിക്കുന്നു... നിങ്ങളുടെ ശരീരത്തെ സ്വയം സ്‌നേഹിക്കുക എന്നതാണ് ഏറ്റവും പ്രധാനം... മറ്റുള്ളവരുമായി നിങ്ങളെ താരതമ്യപ്പെടുത്തുന്നത് ദയവുചെയ്‌ത് നിര്‍ത്തുക. നമുക്കെല്ലാവര്‍ക്കും വ്യത്യസ്ഥമായ കഥകളുണ്ട്. ഞാന്‍ ചെറുതാണെന്ന് ചിന്തിക്കുന്നത് നിര്‍ത്തൂ... നിങ്ങളുടെ ശരീരം ഇഷ്ടപ്പെട്ട് തുടങ്ങൂ... ആരെങ്കിലും നിങ്ങളുടെ ശരീരത്തെ കളിയാക്കിയാല്‍ അവര്‍ക്ക് നടുവിരല്‍ ഉയര്‍ത്തി കാണിച്ചുകൊടുത്ത് നടന്ന് പോകുക' കനിഹ കുറിച്ചു. മമ്മൂട്ടി ചിത്രം മാമാങ്കമാണ് കനിഹയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. നടി എന്നതിന് പുറമെ നല്ലൊരു ഡബ്ബിങ് ആര്‍ട്ടിസ്റ്റ് കൂടിയാണ് കനിഹ.