ETV Bharat / sitara

'ബ്രോ ഡാഡി നിങ്ങളെ ചിരിപ്പിക്കും', കല്യാണി പ്രിയദര്‍ശന്‍ പറയുന്നു - bro daddy movie news

ആശിർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂരാണ് ചിത്രത്തിന്‍റെ നിർമാണം. . ലൂസിഫറിന് ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയില്‍ മോഹന്‍ലാലാണ് ഏറ്റവും പ്രധാന ആകര്‍ഷണം

actress kalyani priyadarshan latest instagram story about bro daddy movie  'ബ്രോ ഡാഡി നിങ്ങളെ ചിരിപ്പിക്കും', കല്യാണി പ്രിയദര്‍ശന്‍ പറയുന്നു  കല്യാണി പ്രിയദര്‍ശന്‍  കല്യാണി പ്രിയദര്‍ശന്‍ ബ്രോ ഡാഡി  ബ്രോ ഡാഡി സിനിമ  മോഹന്‍ലാല്‍ ബ്രോ ഡാഡി  bro daddy movie  bro daddy movie news  bro daddy kalyani priyadarsan
'ബ്രോ ഡാഡി നിങ്ങളെ ചിരിപ്പിക്കും', കല്യാണി പ്രിയദര്‍ശന്‍ പറയുന്നു
author img

By

Published : Jun 24, 2021, 10:09 AM IST

പൃഥ്വിരാജിന്‍റെ രണ്ടാമത്തെ സംവിധാന സംരംഭം ബ്രോ ഡാഡിക്കായി കാത്തിരിക്കുന്നവര്‍ക്ക് ചിത്രത്തെ കുറിച്ചുള്ള പുതിയ വിവരങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ചിത്രത്തില്‍ ഒരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന കല്യാണി പ്രിയദര്‍ശന്‍. ചിത്രം പ്രേക്ഷകരെ ചിരിപ്പിക്കുമെന്നാണ് തിരക്കഥ വായിച്ച ശേഷം കല്യാണി പ്രിയദര്‍ശന്‍ സോഷ്യല്‍മീഡിയയില്‍ കുറിച്ചത്.

ബ്രോ ഡാഡി ഒരു ചെറിയ കുടുംബ ചിത്രമാണെന്നാണ് ചിത്രം പ്രഖ്യാപിച്ച ശേഷം പൃഥ്വിരാജ് തന്നെ അറിയിച്ചിരുന്നു. ലൂസിഫറിന് ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയില്‍ മോഹന്‍ലാലാണ് ഏറ്റവും പ്രധാന ആകര്‍ഷണം. മീന, ലാലു അലക്‌സ്, സൗബിന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. എമ്പുരാന് വേണ്ടി കാത്തിരിക്കുന്ന പ്രേക്ഷനെ ഏറെ അത്ഭുതപ്പെടുത്തിക്കൊണ്ടാണ് ബ്രോ ഡാഡി പൃഥ്വി പ്രഖ്യാപിച്ചത്. ശ്രീജിത്തും ബിബിന്‍ ജോര്‍ജുമാണ് ബ്രോ ഡാഡിയുടെ തിരക്കഥയൊരുക്കുന്നത്. പൃഥ്വിരാജും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തും.

ആശിർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂരാണ് ചിത്രത്തിന്‍റെ നിർമാണം. ദീപക് ദേവാണ് സംഗീതം. ബ്രോ ഡാഡിയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കാനാണ് സാധ്യത. അഭിനന്ദന്‍ രാമാനുജമാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിര്‍വഹിക്കുക.

ഹലോയിലൂടെ അഭിനയം ആരംഭിച്ച കല്യാണി

2017ല്‍ റിലീസ് ചെയ്‌ത തെലുങ്ക് ചിത്രം ഹലോയിലൂടെ അഭിനയം ആരംഭിച്ച കല്യാണിക്ക് ഇപ്പോള്‍ കൈ നിറയെ ചിത്രങ്ങളാണ്. ഒരു മലയാളം സിനിമ ഉള്‍പ്പടെയ കല്യാണി നായികയായ ആറ് ചിത്രങ്ങളാണ് ഇതുവരെ തിയേറ്ററുകളിലെത്തിയത്. അവസാനമായി റിലീസിനെത്തിയ ചിത്രം തമിഴ് ആന്തോളജി പുത്തന്‍ പുതു കാലൈയാണ്. ഇനി മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം, ഹൃദയം, ചിമ്പു ചിത്രം മാനാട് എന്നിവയാണ് റിലീസിന് തയ്യാറെടുക്കുന്ന പുത്തന്‍ കല്യാണി പ്രിയദര്‍ശന്‍ ചിത്രങ്ങള്‍.

Also read: 'ബ്രോ ഡാഡി' ചെറിയ സിനിമയെന്ന് പൃഥ്വി, ഇതൊക്കെ കുറേ കേട്ടിട്ടുണ്ടെന്ന് ആരാധകര്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.