ETV Bharat / sitara

കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച പാ രഞ്ജിത്തിനെതിരെ നടി ഗായത്രി രഘുറാം

ഡല്‍ഹി കലാപത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് സംവിധായകന്‍ പാ രഞ്ജിത്ത് കുറിച്ച ട്വീറ്റിന് മറുപടി നല്‍കുകയായിരുന്നു നടി ഗായത്രി രഘുറാം

Actress Gayatri Raghuram against Pa Ranjith  കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച പാ രഞ്ജിത്തിനെതിരെ നടി ഗായത്രി രഘുറാം  നടി ഗായത്രി രഘുറാം  പാ രഞ്ജിത്ത്  Actress Gayatri Raghuram  Gayatri Raghuram  Pa Ranjith
കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച പാ രഞ്ജിത്തിനെതിരെ നടി ഗായത്രി രഘുറാം
author img

By

Published : Feb 28, 2020, 12:33 PM IST

ഡല്‍ഹി കലാപത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച സംവിധായകന്‍ പാ രഞ്ജിത്തിനെതിരെ നടി ഗായത്രി രഘുറാം രംഗത്ത്. പാ രഞ്ജിത്തിന്‍റെ ട്വീറ്റ് പങ്കുവെച്ചുകൊണ്ടായിരുന്നു നടി ഗായത്രിയുടെ പ്രതികരണം. 'വര്‍ഗീയ ശക്തികള്‍ രാജ്യ തലസ്ഥാനത്ത് കലാപം അഴിച്ചുവിട്ടിരിക്കുകയാണ്. ബിജെപി സര്‍ക്കാര്‍ ഇന്ത്യയില്‍ മതമൗലികവാദം പടര്‍ത്തുകയാണ്. അത് തന്നെയാണ് അവര്‍ തമിഴ്നാട്ടിലും ചെയ്യുന്നതെന്നും ഫാസിസത്തിനെതിരെ ഒരുമിച്ച് നില്‍ക്കണ'മെന്നുമായിരുന്നു കഴിഞ്ഞ ദിവസം പാ രഞ്ജിത്ത് ട്വീറ്റ് ചെയ്തത്.

അഴിമതി നിറഞ്ഞ വ്യവസ്ഥിതിയെ ശരിയാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ഗായത്രി ട്വീറ്റിലൂടെ പ്രതികരിച്ചു. 'മതേതരത്വം എന്നാല്‍ എന്താണ് അര്‍ഥം? ഹിന്ദുക്കള്‍ക്ക് മാത്രമാണോ മതേതരത്വം ബാധകമാകുന്നത്. അഴിമതി നിറഞ്ഞ വ്യവസ്ഥിതിയെ ശരിയാക്കുകയാണ് ബിജെപി ചെയ്യുന്നത്. പെരിയാറിന്‍റെ കൂലി മാമന്മാര്‍ തമിഴ്നാട്ടിലെ ഹൈന്ദവ സംസ്കാരത്തെ നശിപ്പിക്കുന്നു. പാകിസ്ഥാന്‍കാരുടെ കൂലിക്കാരായ കോണ്‍ഗ്രസ് ഇന്ത്യയിലെ ഹൈന്ദവ സംസ്കാരത്തെയും നശിപ്പിക്കുന്നു. നിങ്ങളാണ് മുസ്ലീംങ്ങളെ പ്രകോപിപ്പിക്കുന്നത്' ഗായത്രി ട്വിറ്ററില്‍ കുറിച്ചു.

  • What is the meaning of secularism? Is secularism apply only to Hindus? BJP is correcting the corrupt system. Because u Periyarist coolie mamas are destroying the hindu religion in Tamil Nadu. Congress pakistan kai coolies destroying Hindus in India. It’s u who provoke Muslims 1/2 https://t.co/grkAz4FI3c

    — Gayathri Raguramm (@gayathriraguram) February 26, 2020 " class="align-text-top noRightClick twitterSection" data=" ">

അതേസമയംം പെരിയാറിനെ വിമര്‍ശിച്ച ഗായത്രിയുടെ പരാമര്‍ശത്തിനെതിരെ വലിയ പ്രതിഷേധമാണ് സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.