സീരിയലുകളിലൂടെയും സിനിമകളിലൂടെയും മലയാളികള്‍ക്ക് സുപരിചിതമായ മുഖമാണ് നടി താര കല്യാണിന്‍റേത്. അടുത്തിടെയാണ് താരത്തിന്‍റെ മകളും ടിക് ടോക്ക് താരവുമായ സൗഭാഗ്യ വെങ്കിടേഷ് വിവാഹിതയായത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി താര കല്യാണിന്‍റെ മകളുടെ വിവാഹവീഡിയോയില്‍ നിന്നും എടുത്ത ഫോട്ടോ ഉപയോഗിച്ച് നടിക്കെതിരെ വ്യാജ പ്രചാരണങ്ങള്‍ നടന്നിരുന്നു. ഇപ്പോള്‍ ആ സംഭവത്തില്‍ തനിക്കുണ്ടായ മാനസിക ബുദ്ധിമുട്ടുകള്‍ വെളിപ്പെടുത്തി വീഡിയോ പങ്കുവെച്ചിരിക്കുകയാണ് താര കല്യാണ്‍. വികാരധീനയായി പൊട്ടിക്കരഞ്ഞുകൊണ്ടാണ് തന്നെ മോശമായി ചിത്രീകരിച്ച ഫോട്ടോയില്‍ പ്രതിഷേധിച്ച് നടി വീഡിയോയില്‍ സംസാരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="">
- " class="align-text-top noRightClick twitterSection" data="">
'ആ ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചവനേയും അത് പ്രചരിപ്പിച്ചവരേയും താന്‍ വെറുക്കുന്നു... കലാകാരന്മാരും മനുഷ്യരാണ്. നിന്‍റെയൊക്കെ മനസ് കല്ലാണോ? നിനക്കുമില്ലേ വീട്ടില്‍ അമ്മ? നിന്നെ ഇങ്ങനെയാണോ വളര്‍ത്തിയത്... സമൂഹമാധ്യമങ്ങള്‍ നല്ലതാണ്... പക്ഷെ ഇത്തരം കാര്യങ്ങള്‍ ചെയ്യരുത്. എന്നെയും എന്‍റെ ആത്മാവിനെയും വേദനിപ്പിച്ചതിന് നിങ്ങള്‍ക്ക് ഒരിക്കലും ഞാന്‍ മാപ്പ് തരില്ല. നിങ്ങളെ ഞാന്‍ വെറുക്കുന്നു. സ്ത്രീയാണെന്ന പരിഗണന കൊടുക്കാന്‍ പഠിക്കണം... ഒരു അമ്മയാണ് ഞാന്‍...' താര കല്യാണ്‍ വീഡിയോയില്‍ പറയുന്നു.
ഹൃദയം തകര്‍ന്ന് കരഞ്ഞ താരത്തിന് പിന്തുണ പ്രഖ്യാപിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. അവര്‍ അന്തസായി ജീവിക്കുന്ന ഒരു പാവം സ്ത്രീയാണ് അവരെ വെറുതേ വിടൂവെന്നാണ് വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് നടന്‍ ആദിത്യന്‍ ജയന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. അഭിഭാഷകയും എഴുത്തുകാരിയുമായ ആര്‍.ഷാഹിനയും താരക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. സംസ്കാര സമ്പന്നരെന്ന് അഭിമാനിക്കുന്ന മലയാളികള്‍ക്ക് മുന്നിലാണ് താര കല്യാണ്‍ എന്ന കലാകാരി നെഞ്ചുപൊട്ടി പ്രതികരിക്കുന്നതെന്നും ഒരാളുടെ ജീവിതത്തില്‍ ഇടപെടാന്‍ ആര്‍ക്കും അവകാശമില്ലെന്നും ആര്‍.ഷാഹിന ഫേസ്ബുക്കില്‍ കുറിച്ചു.