നടി ഭാമയുടെ വിവാഹനിശ്ചയം കഴിഞ്ഞു. ചെന്നിത്തല സ്വദേശിയായ ബിസിനസുകാരൻ അരുണ്‍ ആണ് വരന്‍. "ഞങ്ങളുടെ വിവാഹ നിശ്ചയ ചിത്രങ്ങൾ നിങ്ങളുമായി പങ്കുവെക്കുന്നു. എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനയും ഉണ്ടാവണം," ഭാമ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്‌ത ചിത്രങ്ങൾക്കൊപ്പം കുറിച്ചു.
- " class="align-text-top noRightClick twitterSection" data="
">
വീട്ടുകാര്‍ പറഞ്ഞുറപ്പിച്ച വിവാഹമാണെന്നും പ്രണയ വിവാഹമല്ലെന്നും മുമ്പ് ഒരു അഭിമുഖത്തില്‍ ഭാമ വ്യക്തമാക്കിയിരുന്നു. വിവാഹം കഴിഞ്ഞും സിനിമയിൽ തുടരുമെന്നും അവർ അറിയിച്ചിരുന്നു.