ETV Bharat / sitara

നടിയെ ആക്രമിച്ച കേസ്, കൂറുമാറിയ നടി ഭാമക്കെതിരെ വിമര്‍ശനവുമായി സോഷ്യല്‍മീഡിയ - നടിയെ ആക്രമിച്ച കേസ് വാര്‍ത്തകള്‍

കൂറുമാറി സ്വന്തം സുഹൃത്തിനെ ചതിച്ചതില്‍ നാണം തോന്നുന്നില്ല എന്നതടക്കമുള്ള കമന്‍റുകളാണ് ആളുകള്‍ നടി ഭാമയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്ക് താഴെ കമന്‍റ് ചെയ്തിരിക്കുന്നത്.

actress attack case updates  actress attack case latest news  bhama actress attack case  നടി ഭാമക്കെതിരെ വിമര്‍ശനം  നടിയെ ആക്രമിച്ച കേസ് വാര്‍ത്തകള്‍  നടി ഭാമ വാര്‍ത്തകള്‍
നടിയെ ആക്രമിച്ച കേസ്, കൂറുമാറിയ നടി ഭാമക്കെതിരെ വിമര്‍ശനവുമായി സോഷ്യല്‍മീഡിയ
author img

By

Published : Sep 20, 2020, 7:26 PM IST

നടിയെ ആക്രമിച്ച കേസില്‍ കൂറുമാറിയ നടി ഭാമക്കെതിരെ സഹതാരങ്ങളും സിനിമാ സുഹൃത്തുക്കളും അടക്കം നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. രേവതി, റിമ കല്ലിങ്കല്‍ തുടങ്ങിയവര്‍ ഭാമയുടെ പ്രവൃത്തിയെ ലജ്ജാകരമെന്നാണ് വിശേഷിപ്പിച്ചത്. ഇപ്പോള്‍ ഭാമയുടെ സോഷ്യല്‍ മീഡിയ അകൗണ്ടുകളിലെ പോസ്റ്റിന് താഴെയും യുട്യൂബ് വീഡിയോയ്ക്ക് താഴെയും വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് ആളുകള്‍. കൂറുമാറി സ്വന്തം സുഹൃത്തിനെ ചതിച്ചതില്‍ നാണം തോന്നുന്നില്ല എന്നതടക്കമുള്ള കമന്‍റുകളാണ് ആളുകള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. നടിയെ ആക്രമിച്ച സംഭവത്തിന് ശേഷം 2017 ഫെബ്രുവരി 24ന് ഭാമ സംഭവത്തില്‍ ഇരയ്ക്ക് നീതി ലഭിക്കണമെന്നും എന്നും എന്‍റെ സുഹൃത്തിനൊപ്പം ആയിരിക്കുമെന്നും ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ഈ പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ട് അടക്കം പോസ്റ്റ് ചെയ്ത് കൊണ്ടാണ് ആളുകള്‍ ഭാമയെ വിമര്‍ശിക്കുന്നത്.

'എന്‍റെ പ്രിയ സുഹൃത്തിനെതിരെ നടന്ന ആക്രമണത്തില്‍ എന്നെപോലെ തന്നെ ഒരുപാട് പെണ്‍കുട്ടികള്‍ അസ്വസ്ഥരാണ്. എങ്കിലും കുറ്റവാളികളെയെല്ലാം പിടികൂടാന്‍ കഴിഞ്ഞതില്‍ വളരെ ആശ്വാസം. എത്രയും വേഗത്തില്‍ തന്നെ മറ്റ് നടപടിക്രമങ്ങള്‍ നടക്കട്ടെ എന്നാഗ്രഹിക്കുന്നു. ഈ കേസില്‍ എന്‍റെ സുഹൃത്തിന് അനുകൂലമായി പൂര്‍ണമായ നീതി നടപ്പിലാക്കാന്‍ കഴിയണമെന്ന് ആഗ്രഹിക്കുന്നു. ഇനിയും ഇതുപോലുള്ള അക്രമങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള പഴുതുകളടച്ച നിയമവ്യവസ്ഥിതി നമുക് ആവശ്യമല്ലേ..? ശിക്ഷാനടപടികളില്‍ മാറ്റം വരേണ്ടതല്ലേ? എല്ലാ സ്ത്രീകള്‍ക്കും നമ്മുടെ നാട്ടില്‍ പേടി കൂടാതെ സഞ്ചരിക്കാന്‍ കഴിയുന്ന ഒരു കാലം എന്നാണ് വരുന്നത്? എന്‍റെ പ്രിയസുഹൃത്തിന് എല്ലാവിധ പിന്തുണയും. അതോടൊപ്പം ഈ അവസ്ഥ പുറംലോകത്തെ അറിയിച്ച അവളുടെ ധൈര്യത്തെ നിങ്ങള്‍ ഓര്‍ക്കുക.. എല്ലാവരുടെയും നിറഞ്ഞ സ്നേഹവും പിന്തുണയും അവരുടെ കൂടെ ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നു...' ഇതായിരുന്നു ഭാമ അന്ന് പോസ്റ്റ് ചെയ്തത്. നടന്‍ ഇടവേള ബാബു, നടി ബിന്ദു പണിക്കര്‍, സിദ്ദിഖ് എന്നിവരാണ് ഭാമയെ കൂടാതെ കേസില്‍ കൂറുമാറിയ മറ്റ് അഭിനേതാക്കള്‍.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.