ഒരിടക്ക് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്ന രണ്ട് പേരുകളായിരുന്നു ക്രിക്കറ്റ് താരം ജസ്പ്രീത് ബുംറയുടെയും നടി അനുപമ പരമേശ്വരന്‍റെയും. 11 ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള ബുംറ അനുപമയെ ട്വിറ്ററില്‍ ഫോളോ ചെയ്തതോടെയാണ് ഗോസിപ്പുകള്‍ക്ക് തുടക്കമാകുന്നത്. തുടര്‍ന്ന് ഇരുവരും തമ്മിലുള്ള പ്രണയകഥ വരെ സമൂഹമാധ്യമങ്ങളിലും സിനിമ കോളങ്ങളിലും നിറഞ്ഞു. സംഭവം വൈറലായതോടെ ബുംറ അനുപമയെ അണ്‍ഫോളോ ചെയ്തു. ഇതിന് ശേഷവും പല കഥകളും പ്രചരിച്ചു. ഇപ്പോഴിതാ ബുംറയുമായുള്ള ബന്ധത്തെക്കുറിച്ചും അന്നുണ്ടായ സംഭവത്തെ കുറിച്ചും വെളിപ്പെടുത്തിയിരിക്കുകയാണ് അനുപമ പരമേശ്വരന്‍. ഒരു മാസികക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.
'ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്, അതിനപ്പുറത്തായി ഒന്നും തന്നെയില്ല. സുഹൃത്തുക്കളായത് കൊണ്ട് സോഷ്യല്‍ മീഡിയയില്‍ പരസ്പരം ഫോളോ ചെയ്തു. പക്ഷേ ആളുകള്‍ അതിനെ പറഞ്ഞ് മറ്റൊരു വിധത്തിലാക്കി. ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും പ്രൊഫഷണല്‍ ലൈഫും പേഴ്‌സണല്‍ ലൈഫും ഉണ്ട്' അനുപമ പറഞ്ഞു. 'സൗഹൃദവുമായി അത് കൂട്ടിക്കുഴക്കേണ്ട ആവശ്യമില്ലല്ലോ. പക്ഷേ, സോഷ്യല്‍ മീഡിയയിലെ ആളുകള്‍ അതൊന്നും ചിന്തിക്കില്ല. അതുകൊണ്ട് പരസ്പരം ഫോളോ ചെയ്യുന്നതാണ് പ്രശ്‌നമെങ്കില്‍ അത് വേണ്ട എന്ന് തീരുമാനിച്ചു' അനുപമ കൂട്ടിച്ചേര്‍ത്തു. പിന്നീട് അനുപമയെ നിരാശപ്പെടുത്തി ബുംറ അണ്‍ഫോളോ ചെയ്തുവെന്നായി വാര്‍ത്ത. തങ്ങള്‍ രണ്ടുപേരും ഇതിനെക്കുറിച്ചൊന്നും ഒട്ടും ബോതേര്‍ഡ് അല്ല. സൗഹൃദം ഇപ്പോഴും ഒരു മാറ്റവും ഇല്ലാതെ തുടരുകയാണെന്നും അനുപമ പറഞ്ഞു. തെന്നിന്ത്യയില്‍ നിരവധി ചിത്രങ്ങളുമായി തിരക്കിലാണ് പ്രേമത്തിലൂടെ മേരിയായി വന്ന് സിനിമാപ്രേമികളുടെ മനംകവര്‍ന്ന അനുപമ പരമേശ്വരന്‍.