മമ്മൂട്ടി ചിത്രം പേരന്‍പിലൂടെ സിനിമാമേഖലയിലേക്ക് ചേക്കേറി ശ്രദ്ധനേടിയ നടി അഞ്ജലി അമീറിന്‍റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ശ്രദ്ധനേടുന്നു. ഒരു വിവാഹ ജീവിതം താന്‍ സ്വപ്നം കാണുന്നുവെന്നാണ് നടി ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ വ്യക്തമാക്കിയത്. ഇന്ത്യന്‍ സിനിമയിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ നായിക എന്ന നിലയിലാണ് മലയാളിയായ അഞ്ജലി അമീര്‍ ശ്രദ്ധേയയായത്. അഭിനയത്തിന് പുറമെ മോഡലിങ് രംഗത്തും സജീവമാണ് അഞ്ജലി അമീര്‍
'ഒറ്റയ്ക്ക് തുഴഞ്ഞ് മടുത്തു... മുങ്ങിപ്പോകുമെന്നൊരു ഭയം... ഒരു തുഴക്കാരനെ കൂടെ കൂട്ടാന്‍ മോഹമായി തുടങ്ങി. എന്നെ സ്‌നേഹിക്കാനും എനിക്ക് സ്‌നേഹിക്കാനും ഒരാണ് വേണം... കുരുത്തക്കേടിന് കുടപിടിക്കാനും ഇടക്ക് രണ്ട് തെറി വിളിക്കാനും... മഴ പെയ്യുമ്പോള്‍ വണ്ടിയെടുത്ത് കറങ്ങാനും അരണ്ട വെളിച്ചത്തില്‍ തട്ട് ദോശ കഴിക്കാനും കൂടെയൊരുത്തന്‍... ഏതൊരു പെണ്ണും ആഗ്രഹിക്കുന്ന ഒരു ആണ്‍തുണ എനിക്കും വേണം... ജീവിതയാത്രയില്‍ എന്നെ കൂടെക്കൂട്ടാന്‍ ധൈര്യമുളളവരുണ്ടോ ആവോ...?' തന്‍റെ പുതിയ ഫോട്ടോക്കൊപ്പം അഞ്ജലി അമീര്‍ കുറിച്ചു.
- " class="align-text-top noRightClick twitterSection" data="
">
പോസ്റ്റ് കണ്ട് നിരവധി പേര്‍ പരസ്യമായി കമന്‍റുകളിലൂടെ വിവാഹാഭ്യര്‍ഥന നടത്തുകയും ചെയ്തിരുന്നു. സമൂഹമാധ്യമങ്ങളില്‍ സജീവമായ താരം അടുത്തിടെ ജീവിതത്തിലുണ്ടായ ചില പ്രശ്നങ്ങള്‍ പങ്കുവെച്ച് രംഗത്തെത്തിയിരുന്നു. ബിഗ് ബോസ് റിയാലിറ്റി ഷോയിലും അഞ്ജലി പങ്കെടുത്തിരുന്നു.