ETV Bharat / sitara

നെഗറ്റീവ് കമന്‍റുകള്‍ക്ക് മറുപടിയായി അനിഖയുടെ ഓര്‍ഗാനിക് ഫോട്ടോഷൂട്ട് - actress anikha surendran

പ്രമുഖ സ്റ്റില്‍ ഫോട്ടോഗ്രാഫറും ഛായാഗ്രാഹകനുമായ മഹാദേവന്‍ തമ്പിയോടൊപ്പം നടത്തിയ ഫോട്ടോഷൂട്ടിന്‍റെ ചിത്രങ്ങളാണ് അനിഖ സുരേന്ദ്രന്‍ പങ്കുവെച്ചിരിക്കുന്നത്.

actress anikha surendran latest photoshoot  അനിഖ സുരേന്ദ്രന്‍  actress anikha surendran  അനിഖയുടെ ഓര്‍ഗാനിക് ഫോട്ടോഷൂട്ട്
നെഗറ്റീവ് കമന്‍റുകള്‍ക്ക് മറുപടിയായി അനിഖയുടെ ഓര്‍ഗാനിക് ഫോട്ടോഷൂട്ട്
author img

By

Published : Aug 9, 2020, 3:31 PM IST

ബാലതാരമായി എത്തി തെന്നിന്ത്യയില്‍ വിവിധ ഭാഷകളില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന താരമാണ് അനിഖ സുരേന്ദ്രന്‍. അടുത്തിടെയായി നിരവധി ഫോട്ടോഷൂട്ടുകള്‍ നടത്തിയ താരം ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയ വഴി പങ്കുവെക്കുകയും ചെയ്തിരുന്നു. താരത്തിന്‍റേത് ഗ്ലാമറസ് ഫോട്ടോഷൂട്ടാണെന്ന് കാണിച്ച് നിരവധി പേര്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു. സോഷ്യല്‍മീഡിയ വഴി സൈബര്‍ ബുള്ളികള്‍ കടന്നാക്രമണവും നടത്തി. ഇപ്പോള്‍ പ്രമുഖ സ്റ്റില്‍ ഫോട്ടോഗ്രാഫറും ഛായാഗ്രാഹകനുമായ മഹാദേവന്‍ തമ്പിയോടൊപ്പം നടത്തിയ ഫോട്ടോഷൂട്ടിന്‍റെ ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. വാഴയുടെ ഇലയും, പോളയും, കൂമ്പുമെല്ലാം ഉപയോഗിച്ച് തയ്യാറാക്കിയ വസ്ത്രമാണ് അനിഖ ഫോട്ടോഷൂട്ടില്‍ ധരിച്ചിരിക്കുന്നത്. ആരാധകരെ അമ്പരപ്പിച്ച ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറലാണ്. വാഴയില വസ്ത്രത്തിലും അനിഖ സുന്ദരിയാണെന്നാണ് കമന്‍റുകള്‍. ലേഡി ടാര്‍സനാണോയെന്നും ചിലര്‍ കമന്‍റിലൂടെ ചോദിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.