ETV Bharat / sitara

നാടന്‍പെണ്‍കുട്ടിയായി അനശ്വര രാജന്‍ - അനശ്വര രാജന്‍ ചിത്രങ്ങള്‍

ചുവപ്പും സ്വര്‍ണ്ണനിറവും കലര്‍ന്ന പട്ടുപാവടയില്‍ നാട്ടിന്‍പുറത്തുകാരിയായാണ് ഫോട്ടോഷൂട്ടില്‍ അനശ്വര പ്രത്യക്ഷപ്പെട്ടിട്ടുള്ളത്

actress anaswara rajan latest photoshoot pictures  അനശ്വര രാജന്‍  ഉദാഹരണം സുജാത  തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ നായിക  അനശ്വര രാജന്‍ ചിത്രങ്ങള്‍  actress anaswara rajan latest photoshoot
നാടന്‍പെണ്‍കുട്ടിയായി അനശ്വര രാജന്‍
author img

By

Published : Jul 24, 2020, 5:22 PM IST

ഉദാഹരണം സുജാതയിലൂടെ ബാലതാരമായി എത്തി യുവനായികമാരുടെ പട്ടികയില്‍ ഇടംപിടിച്ച സുന്ദരി അനശ്വര രാജന്‍റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. ചുവപ്പും സ്വര്‍ണ്ണനിറവും കലര്‍ന്ന പട്ടുപാവടയില്‍ നാട്ടിന്‍പുറത്തുകാരിയായാണ് ഫോട്ടോഷൂട്ടില്‍ അനശ്വര പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. കോവിലില്‍ പുലര്‍വേളയില്‍ എന്ന ക്യാപ്ഷനോടെയാണ് അനശ്വര ചിത്രങ്ങള്‍ പങ്കുവെച്ചത്. അനശ്വര കേന്ദ്രകഥാപാത്രമായി എത്തിയ തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ സൂപ്പര്‍ഹിറ്റായിരുന്നു. ചിത്രത്തില്‍ മാത്യു തോമസിന്‍റെ ജോഡിയായി മികച്ച പ്രകടനമാണ് അനശ്വര കാഴ്ചവെച്ചത്. മികച്ച പ്രതികരണമാണ് അനശ്വരയുടെ പുതിയ ചിത്രങ്ങള്‍ക്ക് ലഭിക്കുന്നത്. സോഷ്യല്‍ മീഡിയയിലും സജീവമാണ് അനശ്വര. ലോക്ക് ഡൗണും കൊവിഡും മൂലം സിനിമാ മേഖലയില്‍ ചിത്രീകരണം നിര്‍ത്തിവെച്ചിരിക്കുന്നതിനാല്‍ താരങ്ങളെല്ലാം ഫോട്ടോഷൂട്ടിലാണിപ്പോള്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്.

കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയാണ് അനശ്വര. ഏട്ടാം ക്ലാസില്‍ പഠിക്കുന്ന സമയത്താണ് ആദ്യ ചിത്രമായ ഉദാഹരണം സുജാതയില്‍ അഭിനയിച്ചത്. വികെ പ്രകാശിന്റെ മകള്‍ കാവ്യാ പ്രകാശ് സംവിധാനം ചെയ്ത വാങ്കാണ് അനശ്വരയുടെതായി റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.