ETV Bharat / sitara

ബാപ്പയുടെ കല്യാണം ; ഉമ്മയെ ആശ്വസിപ്പിക്കാനെത്തിയവരോട് അനാര്‍ക്കലിക്ക് പറയാനുള്ളത് - anarkali marikar related news

'കുടുംബത്തിലെ പുതിയ അംഗം' എന്ന് കുറിച്ചുകൊണ്ടാണ് ബാപ്പയുടെയും കൊച്ചുമ്മയുടെയും ഫോട്ടോ അനാര്‍ക്കലി പങ്കുവച്ചത്.

actress anarkali marikar latest instagram video about her father second marriage  അനാര്‍ക്കലി മരിക്കാര്‍ മാതാപിതാക്കള്‍  അനാര്‍ക്കലി സിനിമകള്‍  അനാര്‍ക്കലി മരിക്കാര്‍ ഫോട്ടോകള്‍  നിയാസ് മരിക്കാര്‍ വിവാഹം  actress anarkali marikar latest instagram videoactress anarkali marikar latest instagram video  actress anarkali marikar father second marriage  anarkali marikar related news  anarkali marikar photos
വാപ്പയുടെ കല്യാണം, ഉമ്മയെ ആശ്വസിപ്പിക്കാനെത്തിയവര്‍ക്ക് കൃത്യമായി മറുപടി നല്‍കി അനാര്‍ക്കലി മരിക്കാര്‍
author img

By

Published : Jun 11, 2021, 4:05 PM IST

കഴിഞ്ഞ ദിവസമാണ് നടിയും മോഡലുമായ അനാര്‍ക്കലി മരിക്കാര്‍, തന്‍റെ പിതാവ് രണ്ടാമതും വിവാഹിതനായ വാര്‍ത്തയും ചടങ്ങില്‍ പങ്കെടുത്തപ്പോള്‍ പകര്‍ത്തിയ ചിത്രവും സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചത്. വാപ്പയുടെ രണ്ടാം വിവാഹത്തില്‍ ഉമ്മ തകര്‍ന്നിരിക്കുകയാണെന്ന് കരുതി ആശ്വസിപ്പിക്കാന്‍ എത്തുന്നവര്‍ ഉമ്മയെ അടുത്തറിയാത്തവരാണെന്ന് അനാര്‍ക്കലി മരിക്കാര്‍ വ്യക്തമാക്കി.

ബാപ്പയുടെ നിക്കാഹ്, അനാര്‍ക്കലിയുടെ പോസ്റ്റ്

കഴിഞ്ഞ ദിവസമായിരുന്നു അനാര്‍ക്കലി മരിക്കാറുടെ പിതാവ് നിയാസ് മരിക്കാറിന്‍റെ നിക്കാഹ്. വാപ്പയുടെ വിവാഹത്തില്‍ അനാര്‍ക്കലിയും സഹോദരി ലക്ഷ്മിയും പങ്കെടുക്കുകയും സോഷ്യല്‍ മീഡിയയിലൂടെ വാപ്പയ്ക്കും കൊച്ചുമ്മയ്ക്കും ആശംസകള്‍ നേരുകയും ചെയ്‌തിരുന്നു. 'കുടുംബത്തിലെ പുതിയ അംഗം' എന്ന് കുറിച്ചുകൊണ്ടാണ് ബാപ്പയുടെയും കൊച്ചുമ്മയുടെയും ഫോട്ടോ അനാര്‍ക്കലി പങ്കുവച്ചത്.

ബാപ്പയുടെ രണ്ടാം വിവാഹം ഉമ്മയെ ഒരിക്കലും തളര്‍ത്തിയിട്ടില്ല!

ബാപ്പയുടെ വിവാഹ വാര്‍ത്ത അറിഞ്ഞത് മുതല്‍ തന്നെയും ഉമ്മയേയും തേടിയെത്തുന്ന ചോദ്യങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും ഉള്ള ഉത്തരമാണ് ഏഴ്‌ മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലൂടെ അനാര്‍ക്കലി പറയുന്നത്.

'ഇന്നലെ ഞാന്‍ എന്‍റെ ഉപ്പയുടെ വിവാഹത്തെക്കുറിച്ച്‌ ഒരു സ്റ്റോറി ഇട്ടിരുന്നു. ആ സ്റ്റോറി പോസ്റ്റ് ചെയ്‌തതിന് ശേഷം കുറേ കാര്യങ്ങള്‍ സംഭവിച്ചു. കുറേ വാര്‍ത്തയൊക്കെ വന്നു. എനിക്കത് വളരെ നോര്‍മലായിട്ടുള്ള ഒരു കാര്യമാണ്. എനിക്ക് ഇത്തരം കാര്യങ്ങള്‍ നോര്‍മലൈസ് ചെയ്യാന്‍ പറ്റുന്നതില്‍ ഞാന്‍ സന്തോഷിക്കുന്നു.

എനിക്കും കുറേ മെസേജുകള്‍ ഒക്കെ വന്നു... ഇതിന് മുമ്പ് എന്‍റെ മാതാപിതാക്കള്‍ തമ്മില്‍ എന്താണ് സംഭവിച്ചത് എന്നൊന്നും ഞാന്‍ അഡ്രസ് ചെയ്‌തിട്ടില്ല. എന്‍റെ ഉമ്മയും ബാപ്പയും ഒരു വര്‍ഷമായി പിരിഞ്ഞ് ജീവിക്കുകയാണ്. 30 വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം. ഒരു വര്‍ഷമായി ബാപ്പ ഒറ്റയ്ക്കാണ്. ഞാനും ചേച്ചിയും ബാപ്പയെ വീണ്ടും കല്യാണം കഴിപ്പിച്ചാലോ എന്ന് ചിന്തിച്ചിരുന്നു.

അവസാനം വാപ്പ തന്നെ മനസിനിണങ്ങിയ ഒരു വ്യക്തിയെ കണ്ടെത്തി വിവാഹം ചെയ്‌തു. അതാണ് സംഭവിച്ചത്. മുസ്ലിങ്ങള്‍ക്ക് രണ്ടൊക്കെ കെട്ടാം. ഇത് ആ കേസല്ല... ഡിവോഴ്‌സായതിന് ശേഷം വേറെ കല്യാണം കഴിച്ചതാണ്. ഇന്നലെ കുറേപേര്‍ എന്‍റെ ഉമ്മയെ വിളിച്ച്‌ ലാലീ, വിഷമിക്കേണ്ട എന്ന് വിളിച്ച്‌ സംസാരിക്കുന്നുണ്ട്.

അവരോട് എനിക്ക് പറയാനുള്ളത്, നിങ്ങള്‍ എന്‍റെ ഉമ്മയെ കുറേ തെറ്റിദ്ധരിച്ചിട്ടുണ്ട്. എന്‍റെ അമ്മ സൂപ്പര്‍ കൂളാണ്. മൊത്തത്തില്‍ അടിപൊളിയാണ്. ബാപ്പ വേറെ കല്യാണം കഴിച്ചെന്ന് പറഞ്ഞ് തകര്‍ന്നുപോവുന്ന ആളൊന്നുമല്ല ഉമ്മ. ഒരിക്കലും തകരുകയുമില്ല. ഉമ്മ ഇപ്പോള്‍ തനിയെ ഉള്ള ജീവിതമാണ് ഇഷ്ടപ്പെടുന്നത്. സന്തോഷത്തോടെ ജീവിക്കുന്നു.

Also read: സുശാന്ത് സിംഗ് രജ്‌പുതിന്‍റെ സുഹൃത്ത് സിദ്ധാർഥ് പത്താനി ജാമ്യാപേക്ഷ നൽകി

ബാപ്പയ്ക്ക് ഒരു കൂട്ടുവേണമെന്നുണ്ടായിരുന്നു, അതുകൊണ്ട് കല്യാണം കഴിച്ചു. പുരുഷന്മാര്‍ക്ക് പൊതുവെ സര്‍വൈവല്‍ ഇത്തിരി പാടാണ്. അതുകൊണ്ട് കൂട്ടുവേണമെന്ന് തീരുമാനിച്ചു. അവരുടെ ചോയിസാണ് അത്.ഉമ്മ വളരെ ഫോര്‍വേഡായി ചിന്തിക്കുന്ന ആളാണ്. ഉമ്മ ഞങ്ങളെയും അങ്ങനെ വളര്‍ത്തിയതുകൊണ്ട് ഞങ്ങള്‍ക്കും ആ വിവാഹത്തില്‍ പങ്കെടുക്കാനും അതൊരു സാധാരണ കാര്യമായി കാണാനും സാധിക്കുന്നത്.

ബാപ്പ സന്തോഷത്തോടെയിരിക്കണമെന്നാണ് ഞങ്ങളും ആഗ്രഹിച്ചത്. അതുകൊണ്ടാണ് കല്യാണത്തിന് കൂടുകയും കൊച്ചുമ്മയെ സന്തോഷത്തോടെ സ്വീകരിക്കുകയും ചെയ്‌തത്...' അനാര്‍ക്കലി പറയുന്നു. അനാര്‍ക്കലിയുടെ പിതാവ് നിയാസ് മരിക്കാര്‍ വര്‍ഷങ്ങളായി സിനിമ മേഖലയിലും മറ്റും ഫാഷന്‍ ഫോട്ടോഗ്രാഫറായി പ്രവര്‍ത്തിക്കുന്ന ആളാണ്. അമ്മ ലാലി കുംബളങ്ങി നൈറ്റ്‌സ് അടക്കമുള്ള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.