ജീവിതത്തിലെ പ്രതിസന്ധികളിൽ വീണുപോയാൽ എഴുന്നേറ്റ് കുതിച്ച് പായാനുള്ള പ്രചോദനമാണ് ആനി ശിവ. ഐസ്ക്രീമും നാരങ്ങാവെള്ളവും വിറ്റുജീവിച്ച ഭൂതകാലത്തിൽ നിന്ന് വർക്കല സബ് ഇൻസ്പെക്‌ടറായി ചുമതലയേറ്റ ആനി ശിവയുടെ കരുത്തുറ്റ ജീവിതയാത്രയെ കുറിച്ച് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച സജീവമാണ്.
സ്വന്തം മകനെ ചേർത്തുനിർത്തി തനിക്ക് നേരെ വന്ന എല്ലാ പ്രതിസന്ധികളെയും പോരാടി വിജയിച്ച ധീരതയെ പ്രശംസിച്ച് സിനിമ- സാംസ്കാരിക- രാഷ്ട്രീയ മേഖലകളിൽ നിന്ന് നിരവധി പ്രമുഖർ എത്തിയിരുന്നു.
- " class="align-text-top noRightClick twitterSection" data="">
ഇതിനിടെ ആനിയെ അഭിനന്ദിച്ചുകൊണ്ട് നടൻ ഉണ്ണി മുകുന്ദൻ പങ്കുവച്ച കുറിപ്പ് വിമർശനങ്ങൾക്ക് വഴിവച്ചു. സ്ത്രീപക്ഷ ആശയങ്ങൾ ഉയർത്തിപ്പിടിക്കുന്ന വനിതകൾക്കെതിരെയുള്ള താരത്തിന്‍റെ ആക്ഷേപത്തിനെതിരെ സംവിധായകൻ ജിയോ ബേബി ഉൾപ്പടെ പ്രതികരിച്ചു. താരത്തിനെതിരെ നടിയും ആക്‌ടിവിസ്റ്റുമായ അരുന്ധതിയും പ്രതികരണം അറിയിച്ചിരിക്കുകയാണ്.
അരുന്ധതിയുടെ ഫേസ്ബുക്ക് കുറിപ്പ്
'ഫോട്ടോ ഇടാന്‍ കാരണമില്ലാതെ ബുദ്ധിമുട്ടുകയായിരുന്നു. അപ്പോഴാണ് ഉണ്ണിയേട്ടന്‍ പൊട്ട് സജസ്റ്റ് ചെയ്തത്. ഇപ്പൊ നല്ല ആശ്വാസമുണ്ട്. താങ്ക്യൂ ഉണ്ണിയേട്ടാ,' എന്ന് വലിയ പൊട്ടുകുത്തിയുള്ള ചിത്രം പങ്കുവച്ചുകൊണ്ട് അരുന്ധതി പറഞ്ഞു. അരുന്ധതിയെ പിന്തുണച്ചും വിമർശിച്ചും നിരവധി കമന്‍റുകൾ നിറയുന്നുണ്ട്.
More Read: 'വലിയ പൊട്ടിലൂടെയല്ല സ്ത്രീ ശാക്തീകരണം' ; ആനി ശിവയെ പ്രശംസിച്ച ഉണ്ണി മുകുന്ദൻ 'എയറില്‍'
വലിയ പൊട്ടിലൂടെയല്ല, വലിയ സ്വപ്നങ്ങളിലൂടെയാണ് സ്ത്രീശാക്തീകരണം സാധ്യമാകുന്നതെന്നായിരുന്നു ഉണ്ണി മുകുന്ദൻ കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്‌ത കുറിപ്പിൽ പരാമര്‍ശിച്ചത്.
പൊട്ടിടുന്നതും അല്ലാത്തതും ഒരാളുടെ സ്വാതന്ത്ര്യമാണെന്നും മസിലിലും ലുക്കിലും മാത്രം കാര്യമില്ലെന്നും ഉണ്ണി മുകുന്ദന്‍റെ പരാമർശത്തിനെതിരെ നിരവധി പേർ പ്രതികരിച്ചു.