ETV Bharat / sitara

കൊവിഡില്‍ നിന്നും മുക്തനാക്കിയത് ആയുര്‍വേദ മരുന്നുകളെന്ന് നടന്‍ വിശാല്‍ - നടന്‍ വിശാല്‍ കൊവിഡ് മരുന്ന്

താൻ ഒരു ആശുപത്രിക്കും എതിരല്ലെന്നും മരുന്നിന്‍റെ കാര്യമാണ് പങ്കുവച്ചതെന്നും ആ മരുന്നുകള്‍ക്ക് പരസ്യം നൽകുകയല്ലെന്നും വിശാൽ വീഡിയോയിലൂടെ വ്യക്തമാക്കി.

actor vishal latest news about twitter latest video  നടന്‍ വിശാല്‍  നടന്‍ വിശാല്‍ കൊവിഡ്  നടന്‍ വിശാല്‍ കൊവിഡ് മരുന്ന്  actor vishal latest news
തന്നെ കൊവിഡില്‍ നിന്നും മുക്തനാക്കിയത് ആയുര്‍വേദ മരുന്നുകളെന്ന് നടന്‍ വിശാല്‍
author img

By

Published : Jul 31, 2020, 6:00 PM IST

കുറച്ച് ദിവസം മുമ്പ് തനിക്കും പിതാവിനും കൊവിഡ് സ്ഥിരീകരിച്ചതായി തമിഴ് നടന്‍ വിശാല്‍ അറിയിച്ചിരുന്നു. താരത്തിന്‍റെ അച്ഛനാണ് ആദ്യം കൊവിഡ് സ്ഥിരീകരിച്ചതെന്നും പിന്നീട് അച്ഛനെ പരിചരിച്ചപ്പോള്‍ തനിക്കും വൈറസ് ബാധ ഉണ്ടാവുകയായിരുന്നുവെന്നും വിശാല്‍ പറഞ്ഞിരുന്നു. തങ്ങള്‍ കൊവിഡില്‍ നിന്നും മുക്തി നേടിയത് ആയുര്‍വേദ- ഹോമിയോ മരുന്നുകള്‍ ഉപയോഗിച്ചാണെന്നും വിശാല്‍ പറഞ്ഞിരുന്നു. ഇതിനെതിരെ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ താന്‍ കഴിച്ച മരുന്നുകളുടെ വിവരങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് നടനിപ്പോള്‍. താൻ ഒരു ആശുപത്രിക്കും എതിരല്ലെന്നും മരുന്നിന്‍റെ കാര്യമാണ് പങ്കുവച്ചതെന്നും ആ മരുന്നുകള്‍ക്ക് പരസ്യം നൽകുകയല്ലെന്നും വിശാൽ വീഡിയോയിലൂടെ വ്യക്തമാക്കി.

  • Been receiving many request to share medicine details, sharing the same that cured us during the Covid situation,

    Pls consult your Doctor & it’s available @ all Ayurvedic & Homeopathy Stores in Chennai

    Once again Many Thanks to Dr Hari Shankar, GB U for your Service to Mankind pic.twitter.com/u0dGhgo7Tt

    — Vishal (@VishalKOfficial) July 27, 2020 " class="align-text-top noRightClick twitterSection" data=" ">

'അതെ സത്യമാണ്, എന്‍റെ അച്ഛന് പോസിറ്റീവ് ആയിരുന്നു. അദ്ദേഹത്തെ പരിചരിക്കാൻ നിന്നതോടെ പനി, ജലദോഷം, കഫക്കെട്ട് എന്നീ രോഗലക്ഷണങ്ങളെല്ലാം എനിക്കുമുണ്ടായിരുന്നു. എന്‍റെ മാനേജർക്കും. ഞങ്ങളെല്ലാവരും ആയുർവേദ -ഹോമിയോ മരുന്നുകൾ കഴിച്ചു. ഒരാഴ്ചകൊണ്ട് അപകടനില തരണം ചെയ്തു. ഞങ്ങളെല്ലാവരും ഇപ്പോൾ വളരെ ആരോഗ്യവാൻമാരാണ്. മനുഷ്യത്വത്തിന്‍റെ പേരിലാണ് ഇവയെല്ലാം പങ്കുവയ്ക്കുന്നത്. രാജ്യത്തെ പൗരനെന്ന നിലയിൽ അതെന്‍റെ കർത്തവ്യമാണ്' വിശാല്‍ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.