ഇളയ ദളപതി വിജയ്ക്ക് ഒരു ലക്ഷം രൂപ പിഴ വിധിച്ച് മദ്രാസ് ഹൈക്കോടതി. ഇംഗ്ലണ്ടിൽ നിന്ന് ഇറക്കുമതി ചെയ്ത റോൾസ് റോയ്സ് കാറിന് നികുതി ഇളവ് ആവശ്യപ്പെട്ട് വിജയ് സമർപ്പിച്ച ഹർജിയിലാണ് പിഴ ശിക്ഷ.
വിജയ് കോടികൾ വിലമതിക്കുന്ന കാറിന് അടക്കേണ്ടിയിരുന്ന നികുതി അടച്ചിരുന്നില്ല. നികുതി ഇളവിന് സമർപ്പിച്ച ഹർജി തള്ളുകയും നടനെതിരെ കോടതി രൂക്ഷ വിമർശനം ഉന്നയിക്കുകയുമായിരുന്നു. സിനിമയിലെ സൂപ്പർ ഹീറോ 'റീൽ ഹീറോ' മാത്രം ആയി മാറരുതെന്ന് കോടതി പറഞ്ഞു.
Also Read: 'ചിത്ര'ത്തിലെ ക്ലോസ് ഇനഫുമായി പ്രണവിന്‍റെ 'ഹൃദയം' സമൂഹമാധ്യമങ്ങളിൽ തരംഗമാവുന്നു
പിഴത്തുകയായ ഒരു ലക്ഷം രൂപ രണ്ടാഴ്ചക്കുള്ളിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ അടയ്ക്കാനും കോടതി നിര്‍ദേശിച്ചു. നികുതി കൃത്യമായടച്ച് ആരാധക ലക്ഷങ്ങൾക്ക് നടന്‍ മാതൃക ആകണമെന്നും ജസ്റ്റിസ് എസ്.എം സുബ്രഹ്മണ്യം നിരീക്ഷിച്ചു.