വൈറസിന് ശേഷം ആഷിക് അബു സംവിധാനം ചെയ്ത പുതിയ സിനിമയായ നാരദന്റെ ഷൂട്ടിങ് പൂര്‍ത്തിയായി. ടൊവിനോ തോമസും അന്ന ബെന്നുമാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. റിമ കല്ലിങ്കല്‍ ആഷിക് അബു എന്നിവരോടൊപ്പം സന്തോഷ്.ടി.കുരുവിളയും കൂടി ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നത്. ഉണ്ണി.ആറിന്റെതാണ് തിരക്കഥ. ചാര്‍ലി, ലീല, പ്രതി പൂവന്‍കോഴി എന്നിവയാണ് ഉണ്ണി ആറിന്റെ തിരക്കഥയില്‍ പിറന്ന മറ്റ് സിനിമകള്‍. സൈജു ശ്രീധരനാണ് എഡിറ്റിങ് നിര്‍വഹിക്കുക. ശേഖര്‍ മേനോന് സംഗീതം ഒരുക്കും.
- " class="align-text-top noRightClick twitterSection" data="
">
താന്‍ ഇതുവരെ ചെയ്യാത്ത ഒരു കഥാപാത്രത്തെയാണ് നാരദനില്‍ അവതരിപ്പിക്കുന്നതെന്ന് ടോവിനോ നേരത്തെ പറഞ്ഞിരുന്നു. സിനിമയുടെതായി പുറത്തുവന്ന ചിത്രങ്ങളില്‍ ടോവിനോയെ പുതിയ ഗെറ്റപ്പിലാണ് കാണാനായത്. ഷറഫുദ്ദീന്, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, ലുക്മാന് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സാണ് അവസാനമായി പുറത്തിറങ്ങിയ ടൊവിനോ ചിത്രം. മിന്നല്‍ മുരളി, കള, കാണെ കാണെ തുടങ്ങി നിരവധി സിനിമകളും ടൊവിനോയുടെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. കപ്പേളയാണ് അന്ന ബെന്നിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. കൂടാതെ ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത സാറാസിലും നായിക അന്നാ ബെന്‍ തന്നെയാണ്.