ETV Bharat / sitara

സിദ്ധാര്‍ഥ് ഭരതന്‍റെ 'ജിന്നാ'യി സൗബിന്‍, മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തു - actor soubin shahir new movie jinn

കലിയുടെ തിരക്കഥാകൃത്ത് രാജേഷ് ഗോപിനാഥാണ് ജിന്നിനായും തിരക്കഥയൊരുക്കിയിരിക്കുന്നത്. നിമിഷ സജയനാണ് ചിത്രത്തില്‍ നായിക

actor soubin shahir new movie jinn motion poster released  സിദ്ധാര്‍ഥ് ഭരതന്‍റെ 'ജിന്നാ'യി സൗബിന്‍  സിദ്ധാര്‍ഥ് ഭരതന്‍ ചിത്രം ജിന്ന്  സൗബിന്‍ ഷാഹിര്‍ സിനിമ ജിന്ന്  actor soubin shahir new movie jinn  jinn motion poster released
സിദ്ധാര്‍ഥ് ഭരതന്‍റെ 'ജിന്നാ'യി സൗബിന്‍, മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തു
author img

By

Published : Aug 2, 2020, 7:57 PM IST

സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രം ജിന്നിന്‍റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ കേന്ദ്രകഥാപാത്രമാകുന്ന സൗബിന്‍ യോഗലുക്കില്‍ ഇരിക്കുന്നതാണ് പോസ്റ്ററിലുള്ളത്. പശ്ചാത്തല സംഗീതമായി മന്ത്രമാണ് കൊടുത്തിരിക്കുന്നത്. കലിയുടെ തിരക്കഥാകൃത്ത് രാജേഷ് ഗോപിനാഥാണ് ജിന്നിനായും തിരക്കഥയൊരുക്കിയിരിക്കുന്നത്. നിമിഷ സജയനാണ് ചിത്രത്തില്‍ നായിക. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയായിരിക്കും ജിന്നെത്തുകയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ദുല്‍ഖര്‍ സല്‍മാന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് മോഷന്‍ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയത്. ഗിരീഷ് ഗംഗാധരനാണ് ക്യാമറ. പ്രശാന്ത് പിള്ള സംഗീതവും, ഭവന്‍ ശ്രീകുമാര്‍ എഡിറ്റിങും നിര്‍വഹിക്കുന്നു. ഡി ഫോര്‍ട്ടീന്‍ എന്റര്‍ടെയിന്‍മെന്‍റാണ് ജിന്ന് നിര്‍മിക്കുന്നത്.

  • " class="align-text-top noRightClick twitterSection" data="">

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.