നടന്‍ ശിവകുമാറും മക്കളായ സൂര്യയും കാര്‍ത്തിയും തമിഴ്‌നാട് മുഖ്യമന്ത്രിയായി സ്ഥാനമേറ്റ എം.കെ സ്റ്റാലിനെ സന്ദര്‍ശിച്ച് ആശംസകള്‍ അറിയിച്ചു. ഒപ്പം തമിഴ്‌നാടിന്‍റെ കൊവിഡ് രണ്ടാംതരംഗ പ്രതിരോധന പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു കോടി രൂപയുടെ ചെക്കും കൈമാറി. ഇവര്‍ക്കൊപ്പം 2ഡി എന്‍റര്‍ടെയ്‌ന്‍മെന്‍റിന്‍റെ പ്രതിനിധി രാജശേഖര്‍ പാണ്ഡ്യനുമുണ്ടായിരുന്നു.
-
At the CMO today, #ActorSivakumar @Suriya_offl and @Karthi_Offl handed over a Chq for ₹ 1Cr to Hon’ble Chief Minister @mkstalin #TNCMReliefFund pic.twitter.com/Qw0IeymRjh
— Ramesh Bala (@rameshlaus) May 12, 2021 " class="align-text-top noRightClick twitterSection" data="
">At the CMO today, #ActorSivakumar @Suriya_offl and @Karthi_Offl handed over a Chq for ₹ 1Cr to Hon’ble Chief Minister @mkstalin #TNCMReliefFund pic.twitter.com/Qw0IeymRjh
— Ramesh Bala (@rameshlaus) May 12, 2021At the CMO today, #ActorSivakumar @Suriya_offl and @Karthi_Offl handed over a Chq for ₹ 1Cr to Hon’ble Chief Minister @mkstalin #TNCMReliefFund pic.twitter.com/Qw0IeymRjh
— Ramesh Bala (@rameshlaus) May 12, 2021
തമിഴ് പഠിച്ചവർക്ക് തൊഴിൽ നൽകണമെന്ന് മുഖ്യമന്ത്രിയോട് അഭ്യർഥിച്ചിട്ടുണ്ടെന്ന് ശിവകുമാർ മുഖ്യമന്ത്രിയെ കണ്ട് മടങ്ങവെ മാധ്യമങ്ങളോട് പറഞ്ഞു. മുൻ മുഖ്യമന്ത്രിയായിരുന്ന എം.കരുണാനിധിയെ നാല് പതിറ്റാണ്ടായി തനിക്ക് അറിയാമെന്നും അദ്ദേഹത്തിന്‍റെ മകൻ സ്റ്റാലിനെ ഇന്ന് മുഖ്യമന്ത്രിയായി കാണുന്നത് തന്നെ സന്തോഷിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുതിയ സര്‍ക്കാര്‍ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ശിവകുമാർ രണ്ട് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ പങ്കുവെച്ചുകൊണ്ട് ആശംസകള്‍ അറിയിച്ചിരുന്നു. ഒപ്പം തമിഴ്‌നാട്ടിലെ ജനങ്ങളുടെ മൊത്തത്തിലുള്ള ക്ഷേമം ലക്ഷ്യമാക്കി കുറച്ച് അഭ്യർഥനകളും നിർദേശങ്ങളും മുന്നോട്ടുവെയ്ക്കുകയും ചെയ്‌തിരുന്നു. സംസ്ഥാനത്തൊട്ടാകെയുള്ള ആശുപത്രികളിലും പൊതുജനാരോഗ്യ കേന്ദ്രങ്ങളിലും ആവശ്യമായ പ്രാഥമികാവശ്യങ്ങൾ കൊണ്ടുവരുന്നതില്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം സർക്കാരിനോട് അന്ന് ആ വീഡിയോയിലൂടെ അഭ്യർഥിച്ചിരുന്നു.
Also read: പത്മരാജന്‍റെ 'അപരന്' 33 വയസ്, തീര്‍ത്താല്‍ തീരാത്ത നന്ദിയെന്ന് ജയറാം