ETV Bharat / sitara

സിമ്പുവിന്‍റെ 'ഈശ്വരനും' പൊങ്കല്‍ റിലീസ്

സംവിധായൻ ശുചീന്ദ്രനാണ് ഈശ്വരന്‍ ഒരുക്കുന്നത്. സിമ്പുവുമായി ഇതാദ്യമായാണ് സംവിധായകൻ ശുചീന്ദ്രൻ ഒന്നിക്കുന്നത്

author img

By

Published : Dec 31, 2020, 8:03 AM IST

സിമ്പുവിന്‍റെ 'ഈശ്വരനും' പൊങ്കല്‍ റിലീസ്  നടന്‍ സിമ്പു വാര്‍ത്തകള്‍  സിമ്പു ഈശ്വരന്‍ സിനിമ  പൊങ്കല്‍ റിലീസ് സിനിമകള്‍  സംവിധായകൻ ശുചീന്ദ്രൻ വാര്‍ത്തകള്‍  Actor Simbu upcoming movie Eswaran  Eeswaran will release worldwide on January 14 Pongal  Eeswaran will release worldwide on January 14
സിമ്പു

തമിഴ് താരം സിമ്പു നായകനാകുന്ന ഏറ്റവും പുതിയ സിനിമ ഈശ്വരന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു. പൊങ്കല്‍ റിലീസായി സിനിമ ജനുവരി 14ന് തിയേറ്ററുകളിലെത്തും. ഫസ്റ്റ്‌ലുക്ക് പുറത്തിറങ്ങിയപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്. നേരത്തെ പുറത്തിറങ്ങിയ സിനിമയുടെ ട്രെയിലറിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. സംവിധായൻ ശുചീന്ദ്രനാണ് ഈശ്വരന്‍ ഒരുക്കുന്നത്. സിമ്പുവുമായി ഇതാദ്യമായാണ് സംവിധായകൻ ശുചീന്ദ്രൻ ഒന്നിക്കുന്നത്.

വെണ്ണിള കബഡി കുഴു, നാൻ മഹാൻ അല്ല, രാജപാട്ടൈ, പാണ്ഡ്യ നാട്, ജീവ, പായും പുലി, കെന്നഡി ക്ലബ്ബ് തുടങ്ങിയ ഹിറ്റ് സിനിമകൾ ഒരുക്കിയ സംവിധായകനാണ് ശുചീന്ദ്രൻ. നിധി അഗർവാളാണ് സിനിമയിൽ നായിക. സംഗീത സംവിധാനം ചെയ്യുന്നത് എസ്.ധമനാണ്. ഒട്ടേറെ ആക്ഷൻ രംഗങ്ങളും മാസ് ഡയലോഗുകളും ചിത്രത്തിലുണ്ടാകും. ഭാരതിരാജയും ബാല ശരവണനും മറ്റ് പ്രധാന കഥാപാത്രങ്ങളാകുന്നു. നേരത്തെ സിനിമക്കായി സിമ്പു ശരീര ഭാരം കുറച്ചത് വലിയ വാര്‍ത്തയായിരുന്നു. മുപ്പത് കിലോയാണ് ഈശ്വരന്‍ സിനിമക്കായി സിമ്പു കുറച്ചത്. ലോക്ക് ഡൗണില്‍ സിമ്പുവിന്‍റെ ശരീരഭാരം 100 കടന്നിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.