സീരിയലുകളിലൂടെയും മിമിക്രിയിലൂടെയും സ്റ്റേജ് ഷോകളിലൂടെയും സിനിമകളിലൂടെയും മലയാളിക്ക് സുപരിചിതനായ നടന്‍ സെന്തില്‍ കൃഷ്ണ ഒന്നാം വിവാഹവാര്‍ഷികം ആഘോഷിക്കുകയാണ്. ആഘോഷത്തിന് അതിമധുരമായി ജീവിതത്തിലേക്ക് ഒരു കുഞ്ഞ് അതിഥി എത്തിയ വിവരവും താരം പങ്കുവെച്ചിരിക്കുകയാണിപ്പോള്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് തനിക്കും ഭാര്യ അഖിലയ്ക്കും ആൺകുഞ്ഞ് പിറന്ന സന്തോഷം സെന്തിൽ പങ്കുവെച്ചത്. 'സമ്പൂർണ ലോക്ക് ഡൗൺ ആയിട്ട് ഇന്നേക്ക് ഒരുവർഷം തികയുന്നു. ഞങ്ങളുടെ ആദ്യ വെഡിങ് ആനിവേഴ്സറി. ഈശ്വരാനുഗ്രഹത്താൽ ഈ സന്തോഷത്തിൽ ഞങ്ങളോടൊപ്പം പങ്കുചേരാൻ ഒരു പുതിയ ആളുകൂടി വന്നിട്ടുണ്ട്' സെന്തിൽ കുറിച്ചു. കഴിഞ്ഞ ഓഗസ്റ്റ് 24നായിരുന്നു കോഴിക്കോട് സ്വദേശി അഖിലയുമായി സെന്തിലിന്‍റെ വിവാഹം. കലാഭവൻ മണിയുടെ ജീവിതം പറഞ്ഞ ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’യെന്ന വിനയൻ ചിത്രത്തിലൂടെയാണ് നായകനായി സെന്തില്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ചിത്രത്തിലെ താരത്തിന്‍റെ അഭിനയം ഏറെ ശ്രദ്ധ നേടിയിരുന്നു. വൈറസ്, പട്ടാഭിരാമന്‍, ആകാശഗംഗ, തൃശൂര്‍പൂരം എന്നിവയാണ് താരത്തിന്‍റെ മറ്റ് പ്രധാന ചിത്രങ്ങള്‍. അച്ഛനായ സെന്തിലിന് ടൊവിനോ തോമസ് അടക്കം നിരവധി താരങ്ങള്‍ ആശംസ അറിയിച്ചു.
- " class="align-text-top noRightClick twitterSection" data="
">