നടനും രാഷ്ട്രീയ നേതാവുമായ എ.വിജയകാന്തിന്‍റെ ആരോഗ്യസ്ഥിതിയിൽ വിശദീകരണവുമായി നടൻ ശരത്കുമാർ. ആറ് മാസത്തിലൊരിക്കൽ നടത്തുന്ന പതിവ് പരിശോധനയ്ക്കായാണ് വിജയകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് അടുത്ത സുഹൃത്ത് കൂടിയ ശരത് കുമാർ ട്വിറ്ററില്‍ കുറിച്ചു.
ശ്വാസതടസം നേരിട്ടതിനെ തുടര്‍ന്നാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നായിരുന്നു വാർത്തകൾ. വിവരമറിഞ്ഞയുടന്‍ താൻ ഡിഎംഡികെ ഡെപ്യൂട്ടി സെക്രട്ടറി എൽ.കെ സുധീഷിനെ വിളിച്ച് വിജയകാന്തിന്‍റെ ആരോഗ്യത്തെ കുറിച്ച് അന്വേഷിച്ചു. താരം ഇപ്പോൾ സുഖമായിരിക്കുന്നുവെന്നും പതിവായി നടത്തിവരുന്ന പരിശോധനയ്ക്കാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നതെന്നും സുധീഷ് അറിയിച്ചു- ശരത് ട്വീറ്റിൽ പറഞ്ഞു.
-
அன்பு நண்பர் திரு.விஜயகாந்த் அவர்கள் உடல்நலக்குறைவால் இன்று மருத்துவமனையில் அனுமதிக்கப்பட்டதாக செய்தி வெளியான நிலையில், தேமுதிக துணை செயலாளர் திரு.L.K.சுதீஷ் அவர்களை தொடர்பு கொண்டு நலம் விசாரித்தேன் (1)
— R Sarath Kumar (@realsarathkumar) May 19, 2021 " class="align-text-top noRightClick twitterSection" data="
">அன்பு நண்பர் திரு.விஜயகாந்த் அவர்கள் உடல்நலக்குறைவால் இன்று மருத்துவமனையில் அனுமதிக்கப்பட்டதாக செய்தி வெளியான நிலையில், தேமுதிக துணை செயலாளர் திரு.L.K.சுதீஷ் அவர்களை தொடர்பு கொண்டு நலம் விசாரித்தேன் (1)
— R Sarath Kumar (@realsarathkumar) May 19, 2021அன்பு நண்பர் திரு.விஜயகாந்த் அவர்கள் உடல்நலக்குறைவால் இன்று மருத்துவமனையில் அனுமதிக்கப்பட்டதாக செய்தி வெளியான நிலையில், தேமுதிக துணை செயலாளர் திரு.L.K.சுதீஷ் அவர்களை தொடர்பு கொண்டு நலம் விசாரித்தேன் (1)
— R Sarath Kumar (@realsarathkumar) May 19, 2021
More Read: വിജയകാന്ത് ആശുപത്രിയില്‍
വിജയകാന്തിന്‍റെ രാഷ്‌ട്രീയ പാർട്ടി പുറത്തിറക്കിയ ഔദ്യോഗിക പ്രസ്‌താവനയിലും താരത്തെ പതിവ് പരിശോധനക്കായാണ് പ്രവേശിപ്പിച്ചതെന്ന് വിശദീകരിക്കുന്നുണ്ട്. നടന്‍റെ കൊവിഡ് പരിശോധന നെഗറ്റീവാണെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. രണ്ട് രാഷ്‌ട്രീയപാർട്ടികളിലാണെങ്കിലും വളരെ അടുത്ത സൗഹൃദം സൂക്ഷിക്കുന്നവരാണ് ഇരുവരും. വിജയകാന്തും ശരത്കുമാറും ഒരുമിച്ച് ആറ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം സെപ്‌റ്റംബര്‍ അവസാനത്തിൽ വിജയകാന്തിന് കൊവിഡ് ബാധിച്ചിരുന്നു.