ETV Bharat / sitara

കുടുംബത്തോടൊപ്പം ദീപാവലി ആഘോഷമാക്കി രജനികാന്ത് - actor rajinikanth diwali

ദീപാവലിയോട് അനുബന്ധിച്ച് താരം ചെന്നൈ പോയസ് ഗാര്‍ഡനിലെ വീടിനുമുന്നില്‍ ആരാധകരെ കണ്ട് ആശംസ അറിയിച്ചിരുന്നു

actor rajinikanth diwali celebration  കുടുംബത്തോടൊപ്പം ദീപാവലി ആഘോഷമാക്കി രജനീകാന്ത്  ദീപാവലി ആഘോഷമാക്കി രജനീകാന്ത്  രജനീകാന്ത്  actor rajinikanth diwali  actor rajinikanth diwali news
കുടുംബത്തോടൊപ്പം ദീപാവലി ആഘോഷമാക്കി രജനീകാന്ത്
author img

By

Published : Nov 14, 2020, 10:53 PM IST

ദീപാവലി ആഘോഷമായി കുടുംബത്തോടൊപ്പം കൊണ്ടാടിയിരിക്കുകയാണ് സ്റ്റൈല്‍ മന്നൻ രജനികാന്ത്. കൊച്ചുകുട്ടികളെ പോലെ പൂത്തിരിയൊക്കെ കത്തിച്ചാണ് രജനികാന്തും ദീപാവലി ആഘോഷിച്ചത്. മകള്‍ സൗന്ദര്യ രജനികാന്തും ദീപാവലി ആശംസകള്‍ നേര്‍ന്നിട്ടുണ്ട്. ഭാര്യ ലതയും രജനികാന്തിനൊപ്പമുണ്ട്. സൗന്ദര്യ രജനികാന്ത് തന്നെയാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. സ്റ്റൈല്‍ മന്നന്‍റെ ഫോട്ടോകള്‍ ആരാധകര്‍ ഏറ്റെടുത്തു. ദീപാവലിയോട് അനുബന്ധിച്ച് താരം ചെന്നൈ പോയസ് ഗാര്‍ഡനിലെ വീടിനുമുന്നില്‍ ആരാധകരെ കണ്ട് ആശംസ അറിയിക്കുകയും ചെയ്‌തു. കൊവിഡ് വ്യാപനവും തുടര്‍ന്നുള്ള നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയതിന് ശേഷം താരം ആദ്യമായാണ് ആരാധകര്‍ക്ക് മുമ്പില്‍ എത്തുന്നത്. 'എല്ലാവര്‍ക്കും സുരക്ഷിതവും സന്തോഷകരവുമായ ദീപാവലി ഞങ്ങളുടെ കുടുംബം ആശംസിക്കുന്നു. സ്‍നേഹവും പോസിറ്റിവിറ്റിയും പരക്കട്ടെ. ദൈവത്തില്‍ വിശ്വസിക്കൂ' സൗന്ദര്യ കുറിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.