ഇന്ന് അല്ലിയുടെ പിറന്നാളാണ്. പൃഥ്വിരാജിന്‍റെയും സുപ്രിയ മേനോന്‍റെയും മകള്‍ അലംകൃതയുടെയും ആറാം ജന്മദിനത്തിൽ ആരാധകരുടെ ആശംസകളും സമൂഹമാധ്യമങ്ങളിൽ നിറയുകയാണ്. എന്നാൽ, തന്‍റെ പ്രിയപ്പെട്ട മകൾക്ക് ജന്മദിനാശംസകൾ അറിയിച്ചുകൊണ്ട് പൃഥ്വി പങ്കുവെച്ച വൈകാരികമായ കുറിപ്പാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്.
- " class="align-text-top noRightClick twitterSection" data="">
“പിറന്നാൾ ആശംസകൾ അല്ലി. നീയാണ് അച്ഛന്‍റെയും അമ്മയുടെയും ഏറ്റവും വലിയ സന്തോഷവും പ്രകാശവും. നീ കുട്ടിയായി തന്നെ ഇരിക്കാൻ ഞാൻ ഒരു വശത്ത് ആഗ്രഹിക്കുമ്പോൾ, മറ്റൊരു വശത്ത് നിന്‍റെ വളർച്ചയിൽ അഭിമാനിക്കുന്നു. നീയിങ്ങനെ എപ്പോഴും അത്ഭുതം നിറഞ്ഞവളായി തുടരട്ടെ. നിന്‍റെ ലോകത്തോടുള്ള സ്നേഹം ഇനിയും വളരട്ടെ!” എന്ന് പൃഥ്വിരാജ് ഫേസ്‍ബുക്കിൽ കുറിച്ചു. പോസ്റ്റിനൊപ്പം കൈവീശി ചിരിച്ചുകൊണ്ട് നിൽക്കുന്ന അല്ലിയുടെ ചിത്രം കൂടി താരം പോസ്റ്റ് ചെയ്‌തതോടെ താരപുത്രിയുടെ ജന്മദിനത്തിൽ ആശംസകളേകി ആരാധകരും കമന്‍റ് ബോക്‌സിൽ നിറഞ്ഞു.