പൃഥ്വിരാജ് എന്ന മലയാള സിനിമയിലെ വളര്‍ന്ന് വരുന്ന സൂപ്പര്‍സ്റ്റാര്‍ എല്ലാക്കാലത്തും ഒരു മോഹന്‍ലാല്‍ ഫാനാണ്. മലയാളികളുടെ ഇഷ്ട താരങ്ങളായ ഇരുവരും ഒന്നിച്ച ലൂസിഫര്‍ സൂപ്പര്‍ഹിറ്റായിരുന്നു. സിനിമകളുടെ ചര്‍ച്ചകള്‍ക്കും മറ്റുമായി ഇരുവരും ഇടക്ക് കൂടിക്കാഴ്ച നടത്താറുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാവുന്നത് ഇരുവരും ഒന്നിച്ചുള്ള പുതിയ ചിത്രമാണ്. മോഹന്‍ലാലിനൊപ്പം നിന്ന് സെല്‍ഫി എടുക്കുന്ന ചിത്രം പൃഥ്വിരാജാണ് പങ്കുവെച്ചത്. ലൂസിഫറിലെ ഡയലോഗാണ് തലക്കെട്ടായി പൃഥ്വി നല്‍കിയത്. 'ബസ് ഏക് ഇഷാര ഭായ്ജാന്‍... ബസ് ഏക്' എന്നാണ് താരം ക്യാപ്ഷനായി കുറിച്ചിരിക്കുന്നത്. മോഹന്‍ലാലിന്‍റെ അടുത്ത സുഹൃത്തായ സമീര്‍ ഹംസയാണ് ഇരുവരുടെയും മനോഹരമായ ചിത്രം പകര്‍ത്തിയിരിക്കുന്നത്. എന്നാല്‍ കമന്‍റുകള്‍ കുറിച്ചവരെല്ലാം ചോദിക്കുന്നത് ലൂസിഫറിന്‍റെ രണ്ടാം ഭാഗമായ എമ്പുരാന് തുടക്കമായോ എന്നാണ്.
- " class="align-text-top noRightClick twitterSection" data="
">
ബ്ലോക്ക് ബസ്റ്ററായിരുന്ന ലൂസിഫര്‍ ഇന്നും മലയാളികള്‍ക്ക് പ്രിയപ്പെട്ട സിനിമയാണ്. പൃഥ്വിരാജിന്‍റെ ആദ്യ സംവിധാന സംരംഭമായിരുന്നു ലൂസിഫര്‍. സിനിമ വലിയ വിജയം നേടിയതിന് പിന്നാലെയാണ് രണ്ടാം ഭാഗം പ്രഖ്യാപിച്ചത്. മുരളി ഗോപിയാണ് എമ്പുരാന്‍റെ തിരക്കഥ ഒരുക്കുന്നത്. ലൂസിഫറിനേക്കാള്‍ ഗംഭരമായിരിക്കും എമ്പുരാന്‍ എന്നാണ് അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന. ആരാധകരും ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ്.