ആടുജീവിതമെന്ന ബ്ലസി ചിത്രത്തിന്‍റെ ഷൂട്ടിങ് കഴിഞ്ഞ് വിദേശത്ത് നിന്ന് മടങ്ങിയെത്തിയ നടന്‍ പൃഥ്വിരാജ് ഏഴ് ദിവസമായി കൊച്ചിയിലെ പെയ്‌ഡ് ക്വാറന്‍റൈന്‍ സെന്‍ററില്‍ കഴിയുകയായിരുന്നു. ഇപ്പോള്‍ പെയ്‌ഡ് ക്വാറന്‍റൈന്‍ അവസാനിപ്പിച്ച് താരം ഹോം ക്വാറന്‍റൈനിലേക്ക് പോവുകയാണ്. ആദ്യഘട്ട ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റൈന്‍ പൂര്‍ത്തിയാക്കിയെന്നും വീട്ടിലേക്ക് മടങ്ങുകയാണെന്നും സോഷ്യല്‍ മീഡിയയിലൂടെയാണ് ആരാധകരുമായി താരം പങ്കുവെച്ചത്. ഫോര്‍ട്ട് കൊച്ചിയിലെ ഓള്‍ഡ് ഹാര്‍ബര്‍ ഹോട്ടലിലായിരുന്നു പൃഥ്വിരാജിന്‍റെ ആദ്യ ആഴ്ചയിലെ ക്വാറന്‍റൈന്‍.
- " class="align-text-top noRightClick twitterSection" data="">
'എന്‍റെ ഏഴ് ദിവസത്തെ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റൈന്‍ ഇന്ന് അവസാനിക്കുന്നു. ഇനി ഏഴുദിവസം ഹോം ക്വാറന്‍റൈനിലേക്ക് പോവുകയാണ്. ഓള്‍ഡ് ഹാര്‍ബര്‍ ഹോട്ടലിനും ജീവനക്കാര്‍ക്കും പരിചരണത്തിന് നന്ദി. ഹോം ക്വാറന്‍റൈനിലേക്ക് പോകുന്നവരും, ഇപ്പോള്‍ ഹോം ക്വാറന്‍റൈനില്‍ ഉള്ളവരുടെയും ശ്രദ്ധക്ക്... വീട്ടിലേക്ക് പോവുന്നു എന്നതിന് അര്‍ഥം നിങ്ങളുടെ ക്വാറന്‍റൈന്‍ കാലം കഴിഞ്ഞുവെന്നല്ല. എല്ലാ നിര്‍ദേശങ്ങളും കര്‍ശനമായി പാലിക്കുക. രോഗം പെട്ടെന്ന് ബാധിക്കാന്‍ സാധ്യതയുള്ള ഒരാളും വീട്ടില്‍ ഇല്ലെന്ന് ഉറപ്പാക്കുക' പൃഥ്വിരാജ് കുറിച്ചു. കഴിഞ്ഞ 22നാണ് പൃഥ്വിരാജും സംവിധായകന്‍ ബ്ലെസിയും 'ആടുജീവിതം' ടീമും കേരളത്തില്‍ എത്തിയത്.