ക്ലബ്ഹൗസില്‍ തന്‍റെ പേരില്‍ പ്രചരിച്ച വ്യാജ അക്കൗണ്ടിനെതിരെ നടന്‍ പൃഥ്വിരാജ് വീണ്ടും രംഗത്ത്. താരത്തിന്‍റെ പേരും ഇന്‍സ്റ്റഗ്രാം ഐഡിയും ഉപയോഗിച്ച് വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി ചാറ്റ് റൂം സൃഷ്ടിച്ചാണ് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതെന്ന് നടന്‍ പുതിയ സോഷ്യല്‍മീഡിയ പോസ്റ്റില്‍ വ്യക്തമാക്കി.
- " class="align-text-top noRightClick twitterSection" data="">
താരത്തിന്‍റെ അതേ ശബ്ദത്തില്‍ ഓഡിയോകള്‍ പ്രത്യക്ഷപ്പെട്ടതോടെ 1800 ഓളം ആളുകള്‍ തെറ്റിദ്ധരിച്ച് ചാറ്റ് റൂമില്‍ എത്തിയിട്ടുമുണ്ട്. ചാറ്റ് റൂമില്‍ താരത്തിന്‍റെ ശബ്ദം അനുകരിച്ച് സിനിമ വിശേഷങ്ങളും പങ്കുവെച്ചിട്ടുണ്ട്. ഇതിനിടെ തട്ടിപ്പ് മനസിലായി ഒരാള്‍ ചോദ്യം ചെയ്‌തതോടെയാണ് കള്ളി വെളിച്ചതായത്.
Also read: 'ക്ലബ് ഹൗസിലില്ല, അവ വ്യാജ അക്കൗണ്ടുകൾ' : മുന്നറിയിപ്പുമായി പൃഥ്വിയും ടൊവിനോയും
'സോഷ്യല്‍മീഡിയയില്‍ ഞാനണെന്ന് അവകാശപ്പെടുന്നത്, ശബ്ദത്തെ അനുകരിക്കുന്നത്, എന്റെ ഇന്‍സ്റ്റ ഹാന്‍ഡിലിനോട് സാമ്യമുള്ള ഒരു ഐഡി ഉപയോഗിക്കുന്നത് എല്ലാ കുറ്റകരമാണ്... ഇത് നിര്‍ത്തുക.... ഞാന്‍ ക്ലബ്ഹൗസില്‍ ഇല്ല' താരം പോസ്റ്റില്‍ കുറിച്ചു.
പൃഥ്വിരാജ് ഇത് രണ്ടാം തവണയെയാണ് തന്‍റെ വ്യാജ പ്രൊഫൈലിന് എതിരെ രംഗത്തെത്തിയത്. ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി, ആസിഫ് അലി തുടങ്ങിയ താരങ്ങളുടെ പേരിലും നേരത്തെ വ്യാജ പ്രൊഫൈലുകള്‍ ഉണ്ടായിരുന്നു.