കൊവിഡും ലോക്ക് ഡൗണും മൂലം കഴിഞ്ഞ നാല് മാസമായി നടന്‍ മോഹന്‍ലാല്‍ ചെന്നൈയിലെ വീട്ടിലായിരുന്നു. പിറന്നാള്‍ ആഘോഷവും ഇത്തവണ ചെന്നൈയിലായിരുന്നു. നീണ്ട നാല് മാസങ്ങള്‍ക്ക് ശേഷം താരം ഇപ്പോള്‍ കേരളത്തില്‍ തിരിച്ചെത്തിയിരിക്കുകയാണ്. അമ്മയെ സന്ദര്‍ശിക്കാനായാണ് താരം കേരളത്തിലെത്തിയത്. ചെന്നൈയില്‍ നിന്നും റോഡ് മാര്‍ഗമാണ് താരം കൊച്ചിയില്‍ എത്തിയത്. മറ്റ് കുടുംബാഗങ്ങളെല്ലാം ചെന്നൈയില്‍ തന്നെയാണ്. ചെന്നൈയില്‍ നിന്നും വന്നതിനാല്‍ 14 ദിവസം കൊച്ചിയില്‍ ക്വാറന്‍റൈനില്‍ കഴിഞ്ഞശേഷമേ മോഹന്‍ലാല്‍ അമ്മയെ സന്ദര്‍ശിക്കൂ. കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലിലാണ് നടന് ക്വാറന്‍റൈന്‍ സൗകര്യം ഒരുക്കിയിരിക്കുന്നത്. തേവരയിലെ വീട്ടിലാണ് മോഹന്‍ലാലിന്‍റെ അമ്മ താമസിക്കുന്നത്. ക്വാറന്‍റൈന്‍ കാലാവധി പൂർത്തിയാക്കി അമ്മക്കൊപ്പം കുറച്ച് ദിവസങ്ങൾ ചിലവഴിച്ച ശേഷം താരം ചെന്നൈയിലേക്ക് മടങ്ങിയേക്കും. അതേസമയം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഷൂട്ട് ചെയ്യാനിരുന്ന ദൃശ്യം 2 എന്ന പുതിയ ചിത്രത്തിന്‍റെ ചിത്രീകരണം വീണ്ടും നീട്ടിയേക്കും. കൊവിഡ് ബാധിതരുടെ എണ്ണം ഉയരുന്ന പശ്ചാത്തലത്തിൽ സെപ്റ്റംബറിലാകും ചിത്രീകരണം ആരംഭിക്കുക.
അമ്മയെ സന്ദര്‍ശിക്കാന്‍ മോഹന്‍ലാല്‍ കേരളത്തില്‍; 14 ദിവസം ക്വാറന്‍റൈനില്‍ - mohanlal in quarantine
ചെന്നൈയില്‍ നിന്നും വന്നതിനാല്‍ 14 ദിവസം കൊച്ചിയില്‍ ക്വാറന്‍റൈനില്‍ കഴിഞ്ഞശേഷമേ മോഹന്‍ലാല്‍ അമ്മയെ സന്ദര്‍ശിക്കൂ