അന്താരാഷ്ട്ര സൗഹൃദ ദിനത്തില്‍ ആശംസകളുമായി എത്തിയിരിക്കുകയാണ് നടന്‍ മോഹന്‍ലാല്‍. ദാസന്‍റെയും വിജയന്‍റെയും ഫോട്ടോക്കൊപ്പം 'എടാ' എന്ന് വിളിച്ചാല്‍ 'എന്താടായെന്ന്' വിളി കേള്‍ക്കാന്‍ ആരെങ്കിലുമുള്ളത് നല്ലതാ... എന്ന് എഴുതിയ കാര്‍ഡിനൊപ്പമായിരുന്നു മോഹന്‍ലാലിന്‍റെ സൗഹൃദ ദിനാശംസ.
- " class="align-text-top noRightClick twitterSection" data="">
മലയാളിക്ക് എന്നും പ്രിയപ്പെട്ട സൗഹൃദമാണ് നാടോടിക്കാറ്റ് എന്ന സിനിമയിലൂടെ പിറവിയെടുത്ത ദാസനും വിജയനും തമ്മിലുള്ളത്. സത്യന്‍ അന്തിക്കാടായിരുന്നു സിനിമ സംവിധാനം ചെയ്തത്. അബദ്ധങ്ങളിലൂടെ കുറ്റവാളികളെ പിടിച്ച് പൊലീസ് സേനയില്‍ കയറികൂടിയ ദാസനും വിജയനുമായെത്തിയത് മോഹന്‍ലാലും ശ്രീനിവാസനുമായിരുന്നു. ഇണക്കങ്ങളും പിണക്കങ്ങളുമായി മികച്ച സൗഹൃദത്തിന് ഉദാഹരണം കൂടിയാണ് ദാസനും വിജയനും. പരസ്പരം പാരകളാണെങ്കിലും അപകടങ്ങളില്‍ ഒന്നിച്ച് നില്‍ക്കുകയും അവയെ ഒറ്റക്കെട്ടായി നേരിടുകയും ചെയ്ത ദാസനിലൂടെയും വിജയനിലൂടെയും മികച്ച സൗഹൃദം എങ്ങനെയായിരിക്കണം എന്നുകൂടി സംവിധായകന്‍ മനസിലാക്കി തരികയായിരുന്നു. മലയാള സിനിമയിലെ മികച്ച 10 കോമ്പിനേഷനുകള്‍ എടുത്താന്‍ അതില്‍ ഒന്നാം സ്ഥാനത്തുണ്ടാകും മോഹന്‍ലാലിന്‍റെയും ശ്രീനിവാസന്‍റെയും ദാസനും വിജയനും. ഒരേ സ്വപ്നങ്ങളും ഒരേ മോഹങ്ങളുമായി മലയാളികളുടെ മനസുകീഴടക്കിയ നല്ല ചങ്ങാതിമാര്‍.