ETV Bharat / sitara

'ഹരേയ്ക്ക്... കിണ്ണന്‍റെ വക' ഉമ്മയും ജന്മദിനാശംസയും - 'ഹരേയ്ക്ക്... കിണ്ണന്‍റെ വക' കിടിലന്‍ ഒരു ഉമ്മയും ജന്മദിനാശംസയും

മമ്മൂട്ടിക്ക് ഒപ്പം അഭിനയിച്ച നമ്പര്‍ 20 മദ്രാസ് മെയില്‍ എന്ന ചിത്രത്തിലെ ഒരു രംഗത്തിന്‍റെ ചില ഫോട്ടോകള്‍ പങ്കുവെച്ചുകൊണ്ടാണ് മോഹന്‍ലാല്‍ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്

mohanlal  actor mohanlal birthday wish to great actor mammootty  'ഹരേയ്ക്ക്... കിണ്ണന്‍റെ വക' കിടിലന്‍ ഒരു ഉമ്മയും ജന്മദിനാശംസയും  മമ്മൂട്ടിക്ക് മോഹന്‍ലാലിന്‍റെ പിറന്നാള്‍ ആശംസ
'ഹരേയ്ക്ക്... കിണ്ണന്‍റെ വക' കിടിലന്‍ ഒരു ഉമ്മയും ജന്മദിനാശംസയും
author img

By

Published : Sep 7, 2020, 1:30 PM IST

സിനിമാതാരങ്ങളും രാഷ്ട്രീയ പ്രമുഖരും ബോളിവുഡ് താരങ്ങളുമടക്കം നിരവധിപേര്‍ ഞായറാഴ്ച രാത്രി പന്ത്രണ്ട് മുതല്‍ മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകളും ബര്‍ത്ത് ഡേ സ്പെഷ്യല്‍ മാഷപ്പുകളും പങ്കുവെച്ചുകൊണ്ട് രംഗത്തുണ്ട്. അതില്‍ ഏവരും കാത്തിരുന്നത് നടന്‍ മോഹന്‍ലാലിന്‍റെ പിറന്നാള്‍ ആശംസ കാണാനായിരുന്നു. മലയാളത്തിലെ സൂപ്പര്‍ സ്റ്റാറുകളായ മോഹന്‍ലാലും മമ്മൂട്ടിയും ഒരുമിച്ച് സ്ക്രീനില്‍ എത്തിയപ്പോഴെല്ലാം പിറന്നത് ക്ലാസ് ഐറ്റങ്ങള്‍ മാത്രമായിരുന്നു. ഇരുവരും ഒന്നിച്ച് അഭിനയിച്ച നമ്പര്‍ 20 മദ്രാസ് മെയില്‍ എന്ന ചിത്രത്തിലെ ഒരു രംഗത്തിന്‍റെ ചില ഫോട്ടോകള്‍ പങ്കുവെച്ചുകൊണ്ടാണ് മോഹന്‍ലാല്‍ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്.

  • " class="align-text-top noRightClick twitterSection" data="">

'പ്രിയപ്പെട്ട ഇച്ചക്കാ... സന്തോഷകരമായ ഒരു പിറന്നാള്‍ നേരുന്നു. എല്ലായ്‌പ്പോഴും സ്നേഹം... ദൈവം അനുഗ്രഹിക്കട്ടെ...' ഫോട്ടോയ്‌ക്കൊപ്പം മോഹന്‍ലാല്‍ കുറിച്ചു. ഹരികൃഷ്ണന്‍സ്, നരസിംഹം, നമ്പര്‍ 20 മദ്രാസ് മെയില്‍, അടിമകള്‍ ഉടമകള്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഹരികൃഷ്ണന്‍സിലെ ഹരേയ്ക്കും കിണ്ണനും, നരസിംഹത്തിലെ ഇന്ദുചൂഡനും നന്ദഗോപാല്‍ മാരാര്‍ക്കും നിരവധി ആരാധകരാണുള്ളത്.

For All Latest Updates

TAGGED:

mohanlal
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.