മലയാളം കടന്ന് തമിഴകത്തും ശക്തമായ കഥാപാത്രങ്ങളുമായി മുന്നേറുന്ന ജോജു ജോർജിന്‍റെ സിനിമയിലെ വളർച്ച വർഷങ്ങൾ നീണ്ട പരിശ്രമത്തിന്‍റെ ഫലമാണ്. ജോജു ജോർജിന്‍റെ വളര്‍ച്ചയെ വിലയിരുത്തിയും അഭിനന്ദിച്ചും നടൻ കൃഷ്ണ ശങ്കറിട്ട കുറിപ്പ് ശ്രദ്ധയാകര്‍ഷിക്കുന്നു. ജോജുവിന്‍റെ വേരുറപ്പിക്കലിനെ കൃഷ്ണ ശങ്കർ ഉപമിക്കുന്നത് ചൈനീസ് മുളയുടേതിനോടാണ്. ആദ്യ അഞ്ച് വർഷം ചൈനീസ് മുളയുടെ വളർച്ച കാണാനാകില്ല, എന്നാൽ പിന്നീടുള്ള ആറ് ആഴ്‌ച കൊണ്ട് അത് 80 അടി താഴേക്ക് വരെ വേരൂന്നിയിരിക്കുന്നത് കാണാം. ഇതുപോലെ വര്‍ഷങ്ങളോളം പണിയെടുത്ത് മലയാള സിനിമയില്‍ വേരുറപ്പിച്ച നടനാണ് ജോജു ജോര്‍ജെന്ന് കൃഷ്ണ ശങ്കര്‍ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
എന്നാൽ, ഈ വളര്‍ച്ച ആ ആറ് ആഴ്ചയില്‍ ഉണ്ടായതല്ല. ചൈനീസ് മുള അത്രയും നാള്‍ കൊണ്ട് അതിന്റെ ശക്തമായ വേരുകള്‍ ഉണ്ടാക്കിയെടുത്ത പോലെയാണ് ജോജു ജോർജിന്‍റെ ആത്മസമര്‍പ്പണം, അത് നമ്മൾക്കെല്ലാവർക്കും പ്രചോദനമാണെന്നും നടന്‍ വ്യക്തമാക്കി.
- " class="align-text-top noRightClick twitterSection" data="">
കൃഷ്ണ ശങ്കറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്
'ചൈനീസ് ബാംബൂ എന്ന മരത്തിന് ഒരു പ്രത്യേകതയുണ്ട്. അത് നട്ട്, ആദ്യത്തെ അഞ്ച് വർഷം നമുക്ക് കാര്യമായ വളർച്ചയൊന്നും കാണാൻ പറ്റില്ല. പക്ഷേ അഞ്ചാം വർഷം അതിന്‍റെ വേര്, വെറും 6 ആഴ്ച കൊണ്ട് ഏകദേശം 80 അടി താഴേക്ക് വളർന്നിരിക്കുന്നത് കാണാം. ഈ വളർച്ച ശരിക്കും 6 ആഴ്ചയിൽ ഉണ്ടായതല്ല. ആ മരം അത്രയും നാൾ കൊണ്ട് അതിന്റെ ശക്തമായ വേരുകൾ ഉണ്ടാക്കിയെടുക്കുകയായിരുന്നു!! അതുപോലെ, മലയാള സിനിമയിൽ തന്‍റെ ഡെഡിക്കേഷൻ കൊണ്ട് വേരുറപ്പിച്ച ആളാണ് ജോജു ജോർജ്ജ്!' ജഗമേ തന്തിരത്തിൽ നിന്നുള്ള ജോജുവിന്‍റെ ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് താരം കുറിച്ചു.
കൃഷ്ണ ശങ്കറിന്‍റെ അഭിപ്രായത്തോട് പൂർണമായും യോജിക്കുന്നുവെന്നാണ് ആരാധകരും പറയുന്നത്. ഒപ്പം, ജോജു ജോർജ് ലവ് ഇമോജികൾ അയച്ച് ഫേസ്ബുക്ക് പോസ്റ്റിനോട് പ്രതികരിച്ചു. കൃത്രിമത്വമില്ലാത്ത അഭിനയശൈലി സഹജമായി കിട്ടിയിട്ടുള്ള അദ്ദേഹം ഭാവിയിലെ സൂപ്പർതാരമാകുമെന്ന് ചിലർ പറഞ്ഞു. വിജയ് സേതുപതിയെപ്പോലെ ജൂനിയർ ആർട്ടിസ്റ്റായി തുടങ്ങി അഭിനയത്തിന് പുതിയ നിർവചനം നൽകിയ താരമാണ് ജോജു ജോർജ് എന്നും ആരാധകർ പ്രശംസിച്ചു.
More Read: ഗാങ്‌സ്റ്റർ സുരുളിയായി ധനുഷ്, വിജയ് സേതുപതി ഗെറ്റപ്പിൽ ജോജു ജോർജ്ജ്; ജഗമേ തന്തിരം ട്രെയിലറെത്തി
പണ്ടൊരിക്കൽ നിവിൻ പോളിയുടെ സിനിമയുടെ ലൊക്കേഷനിൽ വച്ച് ജോജുവിനൊപ്പം സെൽഫിയെടുത്തവരോട് തന്‍റെ പേരെങ്കിലും അറിയാമോ എന്ന് താരം ചോദിച്ചതും പിന്നീട് ജോസഫിലൂടെ ശ്രദ്ധയേനായതിനെ കുറിച്ചും സമൂഹമാധ്യമങ്ങളിൽ പലരും അനുഭവം പങ്കുവച്ചിട്ടുണ്ട്.