തമിഴ് നടന്‍ കാര്‍ത്തി നാകനാകുന്ന ഏറ്റവും പുതിയ സിനിമ സര്‍ദാറിന്‍റെ ഷൂട്ടിങ് നിര്‍ത്തിവെച്ചു. അണിയറപ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ചിത്രീകരണം നിര്‍ത്തിവെച്ചത്. ചിത്രത്തിന്‍റെ സാങ്കേതിക പ്രവര്‍ത്തകര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. പി.എസ് മിത്രനാണ് സിനിമ സംവിധാനം ചെയ്യുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് സിനിമയുടെ ഫസ്റ്റ്ലുക്കും മോഷന്‍ പോസ്റ്ററും അണിയറപ്രവര്‍ത്തര്‍ക്ക് പുറത്തിറക്കിയിരുന്നു. വൃദ്ധന്‍റെ ഗെറ്റപ്പിലായിരുന്നു കാര്‍ത്തി ഫസ്റ്റ് ലുക്കില്‍ പ്രത്യക്ഷപ്പെട്ടത്. മലയാളി നടി രജിഷ വിജയന്‍, റാഷി ഖന്ന എന്നിവരാണ് ചിത്രത്തിലെ നായികമാര്‍.
സിനിമയില്‍ കാര്‍ത്തി ഇരട്ടവേഷം ചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. പ്രിന്‍സ് പിക്‌ചേര്‍സിന്‍റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. ജി.വി പ്രകാശാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. ജോര്‍ജ്.സി.വില്ല്യംസാണ് ചിത്രത്തിനായി ക്യാമറ ഒരുക്കുന്നത്. രജിഷയുടെ രണ്ടാമത്തെ തമിഴ് സിനിമ കൂടിയാണ് സര്‍ദാര്‍. പ്രശസ്ത ഹിന്ദി നടൻ ചുങ്കി പാണ്ഡെ ആദ്യമായി തമിഴിൽ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. അവസാനമായി പുറത്തിറങ്ങിയ കാര്‍ത്തി സിനിമ സുല്‍ത്താനായിരുന്നു.