തനിക്കെതിരെ സൈബര്‍ ആക്രമണം നടത്തിയവര്‍ക്ക് കിടിലന്‍ മറുപടി നല്‍കികൊണ്ടുള്ള നടി അഹാന കൃഷ്ണകുമാറിന്‍റെ യുട്യൂബ് വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയകള്‍ നിറയുന്നത്. ചിലര്‍ താരത്തെ അഭിനന്ദിക്കുകയും മറ്റ് ചിലര്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു. സൈബര്‍ ആക്രമണം നടത്തുന്നവര്‍ക്കുള്ള പ്രണയലേഖനമെന്നാണ് വീഡിയോക്ക് അഹാന നല്‍കിയ തലക്കെട്ട്. തിരുവനന്തപുരത്ത് കൊവിഡ് ഭീതിയിൽ ട്രിപ്പിള്‍ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതും സ്വര്‍ണക്കടത്ത് കേസും ബന്ധപ്പെടുത്തിയുള്ള ഇന്‍സ്റ്റഗ്രാം പോസ്റ്റ് പങ്കുവെച്ചതിന്‍റെ പേരില്‍ അടുത്തിടെ അഹാനക്കെതിരെ വലിയ വിമര്‍ശനവുമായി സോഷ്യൽമീഡിയയിൽ പലരും രംഗത്തെത്തിയിരുന്നു. സൈബര്‍ ആക്രമണവും നേരിടേണ്ടി വന്നിരുന്നു. ഇതിനുള്ള മറുപടിയാണ് അഹാനയുടെ വീഡിയോ. നടന്‍ പൃഥ്വിരാജും അഹാനയുടെ വീഡിയോ പങ്കുവെച്ചിരുന്നു. ഇപ്പോള്‍ യുവതാരം കാളിദാസ് ജയറാമും സഹോദരി മാളവികയും പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ്. അഹാനയുടെ വീഡിയോയിലെ ശബ്ദം ഉപയോഗിച്ച് ഡബ്സ്മാഷ് ചെയ്താണ് കാളിദാസും മാളവികയും അഹാനക്ക് പിന്തുണ അറിയിച്ചത്.
- " class="align-text-top noRightClick twitterSection" data="
">
പേരില്ലാത്ത, മുഖമില്ലാത്ത, വ്യക്തിത്വമില്ലാത്ത സൈബര്‍ ഗുണ്ടകള്‍ക്ക് വീഡിയോ സമര്‍പ്പിക്കുന്നുവെന്നും അഹാന കൃഷ്ണകുമാർ വീഡിയോയില്‍ പറയുന്നുണ്ട്. മൂന്ന് ദിവസം കൊണ്ട് പതിനൊന്ന് ലക്ഷത്തിലധികം പേരാണ് വീഡിയോ യുട്യൂബില്‍ മാത്രം കണ്ടത്.