തിരുവനന്തപുരം: 'മറുപടി പറയാൻ ഞാനില്ല, എനിക്കിഷ്ടം സിനിമകൾ ചെയ്യാനാണ്. ഇപ്പോൾ വയനാട്ടിൽ പുതിയ സിനിമയുടെ ഷൂട്ടിലാണ്, പരിഹാസങ്ങളെയും ട്രോൾ എന്ന വ്യാജേനയുള്ള അധിക്ഷേപങ്ങളെയും കണ്ടd മറന്നുകളയാം. എനിക്ക് പറയാനുള്ളത് ഫേസ്ബുക്കിൽ കുറിച്ചിട്ടുണ്ട്' നടൻ കൈലാഷ് ഇടിവി ഭാരതിനോട് പറഞ്ഞു.
വിനോദ് ഗുരുവായൂർ സംവിധാനം ചെയ്യുന്ന 'മിഷൻ സി' എന്ന ചിത്രത്തിലെ ക്യാരക്ടര്‍ പോസ്റ്റർ പുറത്തുവന്നതിനു പിന്നാലെ കടുത്ത'സ്റ്റൈൽ ഷെയിമിങ്' ആണ് കൈലാഷ് നേരിട്ടത്. ട്രോളുകളായി തുടങ്ങിയ ചർച്ചകൾ പിന്നീട് താരത്തിന് നേരെ വ്യക്തിപരമായ പരിഹാസങ്ങളായി മാറി. അന്ന് ഫേസ്ബുക്കിൽ പക്വതയോടെ ഒരു കുറിപ്പിട്ട് മാറിനിന്ന കൈലാഷ് ആദ്യമായാണ് ഒരു മാധ്യമത്തോട് ഈ വിഷയത്തിൽ പ്രതികരിക്കുന്നത്. ട്രോളന്മാരല്ല അത് ചെയ്തതെന്ന് കൈലാഷ് ചൂണ്ടിക്കാട്ടുന്നു.
" class="align-text-top noRightClick twitterSection" data="
അടുത്ത സിനിമയിലെ കഥാപാത്രമാവാനായി എന്നാലാവുംവിധം മനസ്സിനെ പാകപ്പെടുത്തിക്കൊണ്ടായിരുന്നു കഴിഞ്ഞയാഴ്ച്ച വയനാടൻ ചുരം...
Posted by Kaillash on Tuesday, 13 April 2021
">
അടുത്ത സിനിമയിലെ കഥാപാത്രമാവാനായി എന്നാലാവുംവിധം മനസ്സിനെ പാകപ്പെടുത്തിക്കൊണ്ടായിരുന്നു കഴിഞ്ഞയാഴ്ച്ച വയനാടൻ ചുരം...
Posted by Kaillash on Tuesday, 13 April 2021
'ട്രോളന്മാർ വളരെ സെൻസിബിളായ, വിവരമുള്ള, ഹ്യൂമർ സെൻസുള്ള ആൾക്കാരാണ്. ഞാനും അത് ആസ്വദിക്കാറുണ്ട്. ഇത് ചെയ്തത് ഒരു ചെറിയ സമൂഹമാണ്. അവരുടെ തമാശ ഗൗരവമുള്ളതായിപ്പോയതാണ്. പത്തുവർഷമായി ഈ ചെറിയ സമൂഹം തമാശയെന്ന വ്യാജേന ഇത്തരം ആഘോഷങ്ങൾ നടത്തുന്നുണ്ട്. ഇത്രത്തോളം ശ്രദ്ധിക്കാൻ മാത്രം പ്രാധാന്യമുള്ള ആളാണ് ഞാനെന്ന് എനിക്ക് തോന്നിയിട്ടില്ല. ഇത് ചർച്ചയാക്കി നേട്ടമുണ്ടാക്കാനും ഞാനില്ല. മറുപടി കൊണ്ടല്ല, സിനിമ കൊണ്ട് സജീവമാകുകയാണ് വേണ്ടത്'- കൈലാഷ് വിശദമാക്കി.
'വിമർശനങ്ങളെല്ലാം സ്വയം ഏറ്റുവാങ്ങുന്നു. സ്വയം വിലയിരുത്താനും നവീകരിക്കാനും വേണ്ടി' എന്നായിരുന്നു ഫേസ്ബുക്കിൽ കൈലാഷിന്‍റെ പ്രതികരണം. 'നടനവിദ്യയുടെ മറുകര താണ്ടിയവർ ആരുമില്ലെങ്കിലും പല മഹാനടന്മാരെയും കണ്ടുപഠിക്കാനാണ് ഓരോ നിമിഷവും എന്‍റെ പരിശ്രമം. അത് പ്രായോഗികമാക്കാനാണ് എളിയ ഉദ്യമം. പക്ഷേ, മനപ്പൂർവമുള്ള നോവിക്കലുകൾ എനിക്ക് തിരിച്ചറിയാനാകും. വഴിയരികിൽ നിറയെ മഞ്ഞ പടർത്തി കണിക്കൊന്നകൾ... 'മഞ്ഞ'യ്ക്കുമുണ്ട് വിവിധാർഥങ്ങൾ. മഞ്ഞപ്പത്രത്തിലെ അമംഗളകരമായ മഞ്ഞയെയല്ല, മംഗളകരമായ മഞ്ഞയെ പുൽകാനാണ് ഇഷ്ടം'.
ട്രോളും പരിഹാസവും അതിരുകടന്നതോടെ കൈലാഷിന് പിന്തുണയുമായി ചിത്രത്തിന്‍റെ സംവിധായകൻ വിനോദ് ഗുരുവായൂർ അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. എന്നാൽ ചർച്ചയ്ക്ക് നിന്നുകൊടുക്കേണ്ടെന്നായിരുന്നു കൈലാഷിന്‍റെ തീരുമാനം. 'ഈ സാമൂഹ്യ മാലിന്യം ഏറെ ദിവസത്തെ ചർച്ചയ്ക്കുണ്ട്. പ്രതികരിക്കാതിരുന്നതാണ് പക്വതയെന്ന് കരുതി. പത്തു വർഷം കിട്ടിയ കുത്തുകൾ പാകപ്പെടുത്തി'- കൈലാഷ് പറഞ്ഞു. 2009ൽ എം.ടി വാസുദേവൻ നായരുടെ തിരക്കഥയിൽ ലാൽ ജോസ് ഒരുക്കിയ നീലത്താമരയിൽ നായകനായി അരങ്ങേറിയ കൈലാഷ് മലയാളത്തിലും തമിഴിലുമായി നാൽപ്പതിലേറെ ചിത്രങ്ങളിൽ അഭിനയിച്ചുകഴിഞ്ഞു. അപ്പാനി ശരത്തിനൊപ്പമുള്ള മിഷൻ സിയാണ് പുറത്തിറങ്ങാനുള്ള അടുത്ത ചിത്രം.