ജോജു ജോര്‍ജിന്‍റെതായി ചിത്രീകരണം പുരോഗമിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് പീസ്. സിനിമയുടെ ലൊക്കേഷനില്‍ നിന്നുമുള്ള ഒരു ഫോട്ടോ ജോജു സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു. പരിചയസമ്പന്നനായ ബൈക്ക് സ്റ്റണ്ടറെ പോലെ ബുള്ളറ്റ് ഓടിക്കുന്നതിനിടെ ബൈക്കിന്‍റെ മുന്‍ ചക്രം ഉയര്‍ത്തിപ്പിടിച്ചിരിക്കുന്ന ജോജുവാണ് ഫോട്ടോയിലുള്ളത്. ബുള്ളറ്റ് പറപ്പിക്കുന്ന ജോജുവിന്‍റെ ഫോട്ടോയെ കമന്‍റുകള്‍ കൊണ്ട് മൂടുകയാണിപ്പോള്‍ സിനിമാപ്രേമികള്‍.
നിരവധി രസകരമായ കമന്‍റുകളും ഫോട്ടോയ്‌ക്ക് ലഭിക്കുന്നുണ്ട്. 'ഇതെങ്ങനെ സാധിക്കുന്നു'വെന്നാണ് ചിലര്‍ കമന്‍റ് ചെയ്‌തിരിക്കുന്നത്. 'കണ്ണുകളെ വിശ്വസിക്കാനാകുന്നില്ലെന്ന്' കമന്‍റ് ചെയ്‌തവരുമുണ്ട്. ജോജുവില്‍ നിന്നും ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ഫോട്ടോയാണ് താരം പങ്കുവെച്ചത് എന്നതിനാല്‍ ഫോട്ടോ കണ്ട് ആരാധകരും അമ്പരന്നിരിക്കുകയാണ്.
- " class="align-text-top noRightClick twitterSection" data="
">
ജോജു നായകനാകുന്ന 'പീസി'ന്‍റെ ഷൂട്ടിങ് ഇക്കഴിഞ്ഞ 16നാണ് തൊടുപുഴയില്‍ ആരംഭിച്ചത്. സ്‌ക്രിപ്റ്റ് ഡോക്ടര്‍ പിക്‌ചേഴ്‌സിന്‍റെ ബാനറില്‍ നവാഗതനായ സന്‍ഫീര്‍.കെ ആണ് സംവിധാനം. സിദ്ദീഖ്, ഷാലു റഹീം, വിജിലേഷ്, ആശാ ശരത്ത്, ലെന, അതിഥി രവി തുടങ്ങിയ താരങ്ങളും സിനിമയുടെ ഭാഗമാകുന്നുണ്ട്. ഷമീര്‍ ഗിബ്രനാണ് ക്യാമറ കൈകാര്യം ചെയ്‌തിരിക്കുന്നത്. ജുബൈര്‍ മുഹമ്മദാണ് സംഗീതം ഒരുക്കുന്നത്. സക്കറിയ സംവിധാനം ചെയ്‌ത 'ഒരു ഹലാല്‍ ലവ് സ്റ്റോറിയാണ്' ജോജുവിന്‍റെതായി ഒടുവില്‍ റിലീസ് ചെയ്‌ത ചിത്രം. മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ത്രില്ലര്‍ നായാട്ടാണ് അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു ചിത്രം.