ETV Bharat / sitara

ജയസൂര്യക്ക് പിറന്നാള്‍ ആശംസകള്‍ - ഞാൻ മേരിക്കുട്ടി

ഞാൻ മേരിക്കുട്ടി എന്ന ചിത്രത്തിലെ അസാമാന്യ പ്രകടനത്തിനും ക്യാപ്റ്റനിലെ വി.പി സത്യനായുള്ള പകര്‍ന്നാട്ടത്തിനും മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു. ഇതുവരെ പ്രദര്‍ശനത്തിന് എത്തിയത് 95ല്‍ അധികം സിനിമകള്‍

actor jayasurya birthday story  actor jayasurya  ഞാൻ മേരിക്കുട്ടി  ജയസൂര്യ പിറന്നാള്‍
ഹാര്‍ഡ്‌വര്‍ക്കിന്‍റെ രാജകുമാരന് പിറന്നാള്‍ ആശംസകള്‍
author img

By

Published : Aug 31, 2020, 2:16 PM IST

ജയസൂര്യ....രണ്ട് പതിറ്റാണ്ടായി... മലയാള സിനിമയിൽ ഈയൊരു പേര് നാം കേട്ട് തുടങ്ങിയിട്ട്... മഹാ നടൻമാരായ മമ്മൂക്കയുടെയും, ലാലേട്ടന്‍റെയും മാറി മാറി വന്ന മറ്റ് താരങ്ങളുടെയും സിനിമകൾ കൊട്ടിഘോക്ഷിക്കപ്പെടുമ്പോൾ.... കൊട്ടും, കുരവുയവുമില്ലാതെ..... അത്രയൊന്നും അഘോക്ഷിക്കപ്പെടാതെ ഈ നടൻ നിശ്ശബ്ദനായി മലയാള സിനിമയുടെ ഭാഗമായി ഇവിടെ തന്നെയുണ്ട്. അയാൾ എന്നും ഒറ്റയ്ക്കായിരുന്നു, ഏകനായി.... ആരുടെയും കൈതാങ്ങില്ലാതെ മലയാള സിനിമയുടെ അരിക് പിടിച്ച് കയറാൻ ആത്മാർഥമായി ശ്രമിക്കുന്ന പ്രതിഭ. യാതൊരു സിനിമാ പാരമ്പര്യവുമില്ലാതെ, ഫാൻസ് അസോസിയേഷന്‍റെ മാർക്കറ്റിങ് തന്ത്രങ്ങളുമില്ലാതെ അയാൾ കഴിഞ്ഞ 20 വർഷമായി അഭിനയത്തിന്‍റെ പിന്‍ബലത്തോടെ ഇപ്പോഴും ലീഡ് ചെയ്യുന്ന മലയാള സിനിമകളിലൊന്നായി തന്‍റെ പടങ്ങളെയും ചേര്‍ത്ത് പിടിച്ച് നിൽക്കുന്നുണ്ടെങ്കിൽ.... അതിനൊരു ഒറ്റ കാരണമേയുള്ളു... അദ്ദേഹമൊരു നടനാണ്.... മികച്ച നടൻ....

നായകനായി വന്ന തന്‍റെ ആദ്യ ചിത്രത്തിൽ തന്നെ വ്യത്യസ്ത കഥാപാത്രമായി മലയാള സിനിമയിൽ ചുവടുറപ്പിച്ച താരമാണ് ജയസൂര്യ. ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ എന്ന ആദ്യ ചിത്രത്തിൽ തുടങ്ങി ഇന്ന് സൂഫിയും സുജാതയിലും എത്തി നില്‍ക്കുന്നു ആ ജൈത്ര യാത്ര. കരിയറിന്‍റെ ഭൂരിഭാഗം ഘട്ടങ്ങളിലും കാര്യമായി ഒന്നും തന്നെ അവകാശപ്പെടാനില്ലാത്ത നടനായിരുന്നു ജയസൂര്യ. ആദ്യ ചിത്രത്തിന് ശേഷം വർഷങ്ങളോളം വിജയം കൈവരിക്കാതിരുന്ന സിനിമകള്‍ എന്ന കാറ്റഗറിയിൽ പെടുത്താവുന്ന അനവധി ചിത്രങ്ങളുടെ ഭാഗമായി ഈ നടൻ... തന്‍റെ കരിയറിന്‍റെ എല്ലാ ഘട്ടങ്ങളിലും സോളോ ഹിറ്റ്‌ എന്നത് ജയസൂര്യക്ക് വിദൂരമായി തന്നെ നിന്നു. പക്ഷെ ഇമ്മിണി നല്ലൊരാൾ, കേരള ഹൗസ് ഉടൻ വില്പനയ്ക്ക്, ഇവർ വിവാഹിതരായാൽ തുടങ്ങിയ സിനിമകൾ ജനപ്രീതി നേടിയവയായിരുന്നു. മൾട്ടിസ്റ്റാർ ചിത്രങ്ങളല്ലെങ്കിൽ പോലും ജയസൂര്യക്ക് മാത്രം വിജയത്തിന്‍റെയും ജനപ്രീതിയുടെയും ക്രെഡിറ്റ്‌ അവകാശപ്പെടാൻ സാധിക്കാത്ത സിനിമകളായിരുന്നു പുലിവാൽ കല്യാണം, ചതിക്കാത്ത ചന്തു എന്നീ ചിത്രങ്ങൾ. സ്വപ്നക്കൂട് എന്ന ചിത്രത്തിലെ അഷ്ടമൂർത്തി എന്ന കഥാപാത്രം ജനപ്രീതി നേടിയ ഒന്നായിരുന്നു. ജയസൂര്യ എന്ന നടന് ഒരു ബ്രേക്ക്‌ നൽകിയ ചിത്രമായിരുന്നു 2005ൽ പുറത്തിറങ്ങിയ ക്ലാസ്‌മേറ്റ്സ്. ചിത്രത്തിൽ തന്നിലെ നടന് കാര്യമായൊന്നും ചെയ്യാനില്ലെങ്കിൽ പോലും വലിയ ജനപ്രീതി നേടിയ കഥാപാത്രമായിരുന്നു സതീശൻ കഞ്ഞിക്കുഴി. പിന്നീടങ്ങോട്ട് ചോക്ലേറ്റ്, ലോലിപോപ്, മിന്നാമിന്നിക്കൂട്ടം, ഹാപ്പി ഹസ്ബൻഡ്‌സ് തുടങ്ങിയ നിരവധി മൾട്ടി സ്റ്റാർ സിനിമ വിജയങ്ങളുടെ ഭാഗമായി ജയസൂര്യ തന്നിലെ താരത്തെ ജനപ്രിയമാക്കി. 2007ൽ പുറത്തിറങ്ങിയ കങ്കാരു എന്ന ചിത്രത്തിലെ വില്ലൻ കഥാപാത്രത്തിലൂടെയായിരുന്നു ജയസൂര്യ തന്നിലെ അഭിനേതാവിനെ അടയാളപ്പെടുത്തിയത്. എങ്കിലും ജയസൂര്യക്ക് പിന്നെയും സഞ്ചരിക്കേണ്ടി വന്നു അതൊന്ന് ഊട്ടിയുറപ്പിക്കാൻ.

2010ൽ പുറത്തിറങ്ങിയ കോക്‌ടെയിൽ എന്ന ചിത്രത്തിലൂടെ മറ്റൊരു വില്ലൻ കഥാപാത്രമായി ജയസൂര്യ തിളങ്ങി. പിന്നീടങ്ങോട്ട് ജയസൂര്യയുടെ യാത്രയ്ക്ക് വേഗത കൈവന്നു. ഫോർ ഫ്രണ്ട്‌സ്, ജനപ്രിയൻ തുടങ്ങി പക്വതയാർന്ന കഥാപാത്രങ്ങളിൽ നിന്നും 2011ൽ പുറത്തിറങ്ങിയ ബ്യൂട്ടിഫുൾ എന്ന ചിത്രത്തിലെ സ്റ്റീഫൻ ലൂയിസ് എന്ന ശരീരം തളർന്ന വെല്ലുവിളിയുയർത്തുന്ന കഥാപാത്രമായി ജയസൂര്യ എന്ന നടൻ മലയാള സിനിമയിൽ ശക്തമായ ഒരു സ്ഥാനം ഉറപ്പിക്കുകയായിരുന്നു. പിന്നീടങ്ങോട്ട് ട്രിവാൻഡ്രം ലോഡ്ജ്, 101 വെഡിങ്സ്, മുംബൈ പൊലീസ് എന്നീ സിനിമകളിൽ വ്യത്യസ്തമായ കഥാപാത്രങ്ങളുമായി ജയസൂര്യ കൂടുതൽ ജനപ്രിയനും മികച്ച അഭിനേതാവുമായി മാറി. വേർസറ്റാലിറ്റി എന്തെന്നും തന്‍റെ അഭിനയത്തിന്‍റെ റേഞ്ച് എത്രയെന്നും കാണിച്ച് തരുന്ന വേഷങ്ങളായിരുന്നു ജയസൂര്യ പിന്നീട് ഏറ്റെടുത്തത്. പുണ്യാളൻ അഗർബത്തീസ്‌ ഒരു ജനപ്രിയ സിനിമ ആയപ്പോൾ, മമ്മൂട്ടിക്ക് ശേഷം ഭാഷ വൈവിധ്യങ്ങൾ മികച്ച രീതിയിൽ കൈകാര്യം ചെയ്തുകൊണ്ട് ജയസൂര്യ കയ്യടി നേടി. പിന്നീട് അപ്പോത്തിക്കിരി എന്ന ചിത്രത്തിലൂടെ അർപ്പണ ബോധത്തിന്‍റെ പര്യായമായി മാറി ഈ നടൻ. ശേഷം ഇയ്യോബിന്‍റെ പുസ്തകത്തിൽ അങ്കുർ റാവുത്തർ എന്ന ശക്തമായ കഥാപാത്രത്തിലൂടെ ജയസൂര്യയിലെ വില്ലനെ നമ്മൾ വീണ്ടും കണ്ടു.

പിന്നീടുള്ള മൂന്ന് വർഷം ജയസൂര്യയുടെ മികവുറ്റ കഥാപാത്രങ്ങൾക്ക് മലയാള സിനിമ സാക്ഷ്യം വഹിച്ചു. പുണ്യാളന് ശേഷം ബോക്സ്‌ ഓഫീസിൽ ചലനം സൃഷ്ടിക്കാൻ തുനിഞ്ഞിറങ്ങിയ ജയസൂര്യയെയും പിന്നീട് നമ്മൾ കണ്ടു. ആട് ഒരു ഭീകര ജീവിയാണ് എന്ന തിയേറ്റര്‍ ഫ്ലോപ്പ് ചിത്രത്തെ പിന്നീട് പ്രേക്ഷകർ ഇരുകൈയ്യും നീട്ടി മിനിസ്ക്രീനിലൂടെ സ്വീകരിച്ചപ്പോൾ ഷാജിപാപ്പൻ എന്ന കഥാപാത്രം ജയസൂര്യയുടെ കരിയറിലെ ജനപ്രിയ കഥാപാത്രമായി മാറി. ഈ പരാജയ ചിത്രത്തിന് രണ്ടാം ഭാഗമിറങ്ങിയപ്പോൾ ബോക്സ്‌ഓഫീസിൽ തരംഗം. കുമ്പസാരം, ജിലേബി, ലുക്കാ ചുപ്പി, സു സു സുധി വാല്മീകം, ക്യാപ്റ്റൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ജയസൂര്യ എന്ന നടന്‍റെ ഗ്രാഫ് ഉയര്‍ന്നു. 2016ൽ സംസ്ഥാന ജൂറി അദ്ദേഹത്തെ തഴഞ്ഞപ്പോൾ ദേശീയ പുരസ്‌കാര വേദിയിൽ ജൂറിയുടെ പ്രത്യേക പരാമർശത്തിന് ജയസൂര്യ അർഹനായി. ഒടുവിൽ ഞാൻ മേരിക്കുട്ടി എന്ന ചിത്രത്തിലെ അസാമാന്യ പ്രകടനത്തിനും ക്യാപ്റ്റനിലെ വി.പി സത്യനായുള്ള പകര്‍ന്നാട്ടത്തിനും മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു. ശേഷം പ്രേതം 2, തൃശൂര്‍ പൂരം, അന്വേഷണം, സൂഫിയും സുജാതയും.... മലയാളത്തിലെ ആദ്യ ഒടിടി റിലീസായിരുന്നു സൂഫിയും സുജാതയും. പരീക്ഷണങ്ങളെ നേരിടാനും റിസ്ക്ക് എടുക്കാനും അത് വിജയത്തിലെത്തിക്കാനും തനിക്ക് സാധിക്കുമെന്ന് തെളിയിച്ച നടനാണ് ജയസൂര്യ.

എല്ലാ ചേരുവകളും കൂടിയിണങ്ങിയ മികച്ച അഭിനേതാവ്.... ചുരുങ്ങിയ സമയം കൊണ്ട് ഇത്രയും വളരാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട് എങ്കിൽ... പ്രേക്ഷകർക്കിടയിൽ ഇത്രയേറെ ജനപ്രിയനാകാൻ കഴിഞ്ഞുവെങ്കിൽ... ഒന്നുറപ്പിച്ചോളൂ... വരും വർഷങ്ങളിൽ തന്‍റെതായ ഒരു സ്ഥാനം ജയസൂര്യ ഈ ഇൻഡസ്ട്രിയിൽ സ്വന്തമാക്കിയിരിക്കും..... ഓരോ സിനിമ കഴിയുന്തോറും... അയാളിലെ നടനെ തേച്ച് മിനുക്കി... രാകി മൂർച്ച കൂട്ടാൻ അദ്ദേഹം കാണിക്കുന്ന കഠിനാധ്വാനത്തിന്‍റെയും, ആത്മസമർപ്പണത്തിന്‍റെയും മികച്ച ഉദാഹരണമാണ് സമീപ കാലത്ത് നാം കണ്ട പ്രേക്ഷക ഹൃദയത്തിൽ ചേക്കേറിയ അദ്ദേഹത്തിന്‍റെ മികച്ച കഥാപാത്രങ്ങൾ..... ജയസൂര്യ ... നിങ്ങൾ ധൈര്യമായി മുന്നോട്ട്.... യാത്ര തുടർന്നുകൊള്ളൂ... ഈ യാത്രയെ അവഗണിക്കാൻ ഇനി ആർക്കും കഴിയില്ല...............

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.