കൊവിഡ് വാക്സിന് സ്വീകരിച്ച് നടന് ജഗതി ശ്രീകുമാര്‍. വാക്സിന് സ്വീകരിച്ച വിവരം ജഗതി ഫേസ്ബുക്കിലൂടെയാണ് അറിയിച്ചത്. "ഒരുമിച്ച് നില്ക്കാം ... ഒരുമിച്ച് പ്രതിരോധിക്കാം," എന്ന് കുറിച്ചുകൊണ്ട് വാക്സിന് സ്വീകരിക്കുന്ന ചിത്രവും താരം പോസ്റ്റിൽ ചേർത്തിട്ടുണ്ട്.
2012ൽ ഉണ്ടായ വാഹനാപകടത്തിന് ശേഷം ഒമ്പത് വർഷങ്ങളായി ജഗതി ശ്രീകുമാർ സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റതിനാൽ വർഷങ്ങൾ നീണ്ട ചികിത്സക്ക് ശേഷമാണ് താരം ആരോഗ്യം വീണ്ടെടുത്തത്. കുറച്ചു നാൾ മുമ്പ് നടൻ ഒരു പരസ്യചിത്രത്തിൽ അഭിനയിച്ചു. സിനിമയിലേക്കും അധികം വൈകാതെ അമ്പിളിച്ചേട്ടൻ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് മലയാളികളും.
-
ഒരുമിച്ച് നിൽക്കാം ... ഒരുമിച്ച് പ്രതിരോധിക്കാം ! #COVID19 #Vaccinated
Posted by Jagathy Sreekumar on Monday, 15 March 2021